നിതാഖത്തിലെ പരിഷ്‌കരണം നീട്ടിവയ്ക്കാനും മരവിപ്പിക്കാനും കേന്ദ്രം ഇടപെടണം; കോടിയേരി

തിരുവനന്തപുരം: പരിഷ്‌കരിച്ച നിതാഖാത്ത് നടപ്പാക്കുന്നത് നീട്ടാനും മരവിപ്പിക്കാനും സൗദി അറേബ്യ ഭരണാധികാരികളില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

സ്വദേശിവത്കരണം വ്യാപകമാക്കാന്‍ ഉദ്ദേശിച്ചാണ് നിതാഖാത്ത്, സൗദിതൊഴില്‍ മന്ത്രാലയം പരിഷ്‌കരിച്ചിരിക്കുന്നത്. സെപ്തംബര്‍ 3 മുതല്‍ ഇത് നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. അങ്ങനെ വന്നാല്‍ 10 ലക്ഷം മലയാളികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ഇന്ത്യാക്കാരെ ഇത് ദോഷകരമായി ബാധിക്കും. നല്ലൊരു പങ്കിന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചു വരേണ്ടിവരുമെന്നും കോടിയേരി ചൂണ്ടികാട്ടി.

സ്വകാര്യമേഖലയില്‍ കൂടുതല്‍ തൊഴില്‍, സൗദി പൗരന്മാര്‍ക്ക് ലഭിക്കുന്നതിനാണ് നിതാഖാത്ത് പരിഷ്‌കരണം. ആഭരണ നിര്‍മ്മാണം, ഗതാഗതം, അലക്കുകടകള്‍, ഫാന്‍സി സ്റ്റോറുകള്‍, കെമിക്കല്‍ ധാതുവ്യവസായങ്ങള്‍, ഭക്ഷ്യവസ്തുപ്ലാസ്റ്റിക് നിര്‍മ്മാണം തുടങ്ങിയ ഇടങ്ങളിലെല്ലാം പ്രവാസികളെ വലിയതോതില്‍ പുറന്തള്ളുന്നതിനുള്ള പരിഷ്‌കാരമാണ് നിര്‍ദ്ദേ ശിച്ചിരിക്കുന്നത്.

ചെറുകിട വന്‍കിട വ്യാപാര സ്ഥാപനങ്ങളിലും സൗദിവത്കരണം വര്‍ദ്ധിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സ്‌ഫോടകമായ സ്ഥിതിയാണിത്. പ്രശ്‌നത്തില്‍ പരിഹാരം കാണാന്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും വിദേശകാര്യ മന്ത്രാലയവും അടിയന്തിരമായി സൗദി സര്‍ക്കാരുമായി ഇടപെടണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News