കാവിയില്‍ പൊതിഞ്ഞ കോഴ; ബിജെപി നേതാവ് ആര്‍ എസ് വിനോദ് വാങ്ങിയത് 5.60 കോടി; കോഴ നല്‍കിയത് എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജി; അന്വേഷണ റിപ്പോര്‍ട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ കോടികളുടെ കോഴക്കഥകള്‍ വ്യക്തമാക്കുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പീപ്പിള്‍ ടി വി പുറത്തുവിട്ടു. വര്‍ക്കലയിലെ എസ്ആര്‍ സ്വാശ്രയ മെഡിക്കല്‍കോളേജിന് 150 മെഡിക്കല്‍ സീറ്റുനല്‍കാമെന്ന് പറഞ്ഞാണ് ബിജെപി നേതാക്കള്‍ കോഴവാങ്ങിയത്.

വിനോദ് കോഴവാങ്ങിയത് തെളിഞ്ഞെന്ന് അന്വേഷണ റിപ്പോര്‍ട്ട്

5 കോടി 60 ലക്ഷം രൂപ കോഴ നല്‍കിയതായി വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജി അന്വേഷണകമ്മീഷനോട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത നേതാക്കള്‍ പറഞ്ഞതനുസരിച്ച് ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ്.വിനോദിന്റെ കയ്യിലായിരുന്നു പണം നല്‍കിയതെന്നും ഷാജി വ്യക്തമാക്കി. പണം കൈപ്പറ്റിയതായി വിനോദ് സമ്മതിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എംടി രമേശും പ്രതിക്കൂട്ടില്‍

കുഴല്‍പ്പണമായി തുക ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ ബിജെപി നേതാവ് എം ടി രമേിനെതിരെയും പരാമര്‍ശമുണ്ട്. ചെര്‍പ്പുളശ്ശേരിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ പണം നല്‍കിയത് രമേശ് വഴിയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

കര്‍ശന നടപടിക്ക് ശുപാര്‍ശ

കര്‍ശന നടപടി വേണമെന്ന് ശുപാര്‍ശ ചെയ്യുന്ന അന്വേഷണ കമ്മീഷന് നേതൃത്വം നല്‍കിയത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരാണ്.

ശനിയാഴ്ച അടിയന്തര ബിജെപി യോഗം

സംസ്ഥാന ബിജെപിയെ ഞെട്ടിച്ച കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News