കാവിയില്‍ പൊതിഞ്ഞ കോഴ; അന്വേഷണ റിപ്പോര്‍ട്ടിലെ പ്രസക്തഭാഗങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച കോഴ വിവാദം അന്വേഷിച്ച രണ്ടംഗ അന്വേഷണകമ്മീഷന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പീപ്പിള്‍ ടി വി പുറത്തുവിട്ടിരുന്നു. റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍.
വര്‍ക്കലയിലെ എസ്ആര്‍ സ്വാശ്രയ മെഡിക്കല്‍കോളേജിന് 150 മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞ് 15 കോടി ആവശ്യപ്പെട്ടു.
5 കോടി 60 ലക്ഷം രൂപ കുഴല്‍പ്പണമായാണ് ദില്ലിയിലേക്ക് കൈമാറിയത്.
ബിജെപി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍എസ് വിനോദ് പണം വാങ്ങി.
വര്‍ക്കലയിലെ എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ ഉടമ ആര്‍ ഷാജിയാണ് പണം നല്‍കിയത്.

5 കോടി 60 ലക്ഷം രൂപ കൈപറ്റിയെന്ന് വിനോദ് സമ്മതിച്ചു.
2017 മെയ് 19നാണ് പരാതി നല്‍കിയത്.

ദില്ലിയിലുള്ള ഏജന്റ് സതീശ്‌നായര്‍ക്ക് നല്‍കാനാണ് പണം വാങ്ങിയതെന്ന് എസ്ആര്‍ മെഡിക്കല്‍ കോളേജിന്റെ ഉടമ ഷാജി വ്യക്തമാക്കി.
മുതിര്‍ന്ന നേതാവ് എം ടി രമേശിനെതിരെയും പരാമര്‍ശം.
ചെര്‍പ്പുളശേരിയില്‍ കോഴിക്കോട്ടുകാരനായ നാസര്‍ തുടങ്ങാനിരിക്കുന്ന കേരള മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടാണ് രമേശിനെതിരെ പരാമര്‍ശം.
രമേശിനെതിരായ ആരോപണം അന്വേഷണ പരിധിയില്‍ വരാത്തതിനാല്‍ ഒഴിവാക്കി.

അഴിമതി ആരോപണം വെള്ളാപ്പള്ളി നടേശന്‍ ആദ്യം കുമ്മനത്തിനെയാണ് ധരിപ്പിച്ചത്. എന്നാല്‍ കുമ്മനം മുഖവിലയ്‌ക്കെടുത്തില്ല.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

അന്വേഷണ കമ്മീഷന് നേതൃത്വം നല്‍കിയത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശന്‍, ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ എന്നിവരാണ്.

കര്‍ശന നടപടി വേണമെന്ന്  അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ.

കോഴവിവാദം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സംസ്ഥാന കോര്‍ കമ്മിറ്റി യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News