പശുവിന്റേയും സദാചാരത്തിന്റേയും പേരിലെ അക്രമം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ട് വരണമെന്ന് സീതാറാം യെച്ചൂരി

ദില്ലി: ഗോ സംരക്ഷകര്‍ എന്ന പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ ഒരു വിഭാഗം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് രാജ്യസഭയില്‍ ഉയര്‍ന്നത്. അക്രമങ്ങളിലൂടെ ഭരണകക്ഷി രാഷ്ട്രിയ ലാഭം കൊയ്യുകയാണന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് ഗുലാം നമ്പി ആസാദ് ചൂണ്ടികാട്ടി. എന്നാല്‍ അക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടുവെന്നായിരുന്നു കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി നഖവിയുടെ മറുപടി.സംസ്ഥാനങ്ങളല്ല കേന്ദ്രമാണ് ഇത്തരം അക്രമങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ടതെന്ന് സീതാറാം യെച്ചൂരി തിരുത്തി.

സ്വകാര്യ സേനകളാണ് അക്രമം അഴിച്ച് വിടുന്നത്.അവ നരോധിക്കാന്‍ കേന്ദ്രത്തിനെ കഴിയു.അതിനായി നിയമം വേണം. സമത്വമെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം ഇല്ലാതാക്കിയെന്നും അദേഹം കുറ്റപ്പെടുത്തി.ഹിറ്റ്‌ലറും,മുസോളിനിയും പരിപാലിച്ചിരുന്നത് പോലുള്ള സേനകളാണ് ഇപ്പോള്‍ പശുവിന്റെ പേരിലും സദാചാരത്തിന്റെ പേരിലും അക്രമം അഴിച്ച് വിടുന്നതെന്നും യെച്ചുരി ചൂണ്ടികാട്ടി.

ചര്‍ച്ചക്കിടയില്‍ സമാജവാദി എ.പി നരേശ് അഗര്‍വാള്‍ ഹിന്ദു ദൈവങ്ങളെ മദ്യത്തോട് ഉപമിച്ചുവെന്ന് ചൂണ്ടികാട്ടി അരുണ്‍ ജറ്റിലിയുടെ നേതൃത്വത്തില്‍ ഭരണകക്ഷിയംഗങ്ങള്‍ ചര്‍ച്ച തടസപ്പെടുത്തി. ഇതേ തുടര്‍ന്ന് രണ്ട് തവണ രാജ്യസഭ നിറുത്തി വച്ചു. പിന്നീട് നരേശ് അഗര്‍വാള്‍ ഖേദം പ്രകടിപ്പിച്ചു. ചര്‍ച്ച നാളെയും തുടരും. ലോക്‌സഭയില്‍ കര്‍ഷക ആത്മഹത്യക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടികള്‍ ആത്മഹത്യയിലേയ്ക്ക് തള്ളി വിടുന്നതായി പ്രതിപക്ഷം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News