വയനാട് ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

വയനാട്: കോഴിക്കോട് കോടഞ്ചേരി സ്വദേശി മെല്‍വില്‍, പടിഞ്ഞാറത്തറ സ്വദേശി വില്‍സണ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മറ്റു രണ്ടുപേര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രതികൂല കാലാവസ്ഥ കാരണം വൈകുന്നേരത്തോടെ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ബിനു,സച്ചിന്‍ എന്നിവരെക്കുറിച്ച് ഇനിയും സൂചനയൊന്നും ലഭിച്ചിട്ടില്ല. ഞായറാഴ്ച രാത്രി കുട്ടവഞ്ചിയില്‍ റിസര്‍വോയറിലിറങ്ങിയ ഏഴംഗ സംഘം അപകടത്തില്‍പ്പെടുകയായിരുന്നു. മൂന്നുദിവസങ്ങളായി വനം വകുപ്പും ഫയര്‍ഫോ!ഴ്‌സും വയനാട് തുര്‍ക്കി ജീവന്‍രക്ഷാ സമിതിയും നാവികസേനയുടെ മുങ്ങല്‍ വിദഗ്ദരും തിരച്ചില്‍ നടത്തിവരികയാണ്. നാളെയും കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News