ഭയപ്പെടണം പ്രമേഹത്തെ; ലക്ഷണങ്ങള്‍ അറിയാം

രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. കഴിക്കുന്ന അന്നജം വിഘടിച്ച് ഗ്ലൂക്കോസായി മാറി രക്തത്തില്‍ കലരുന്നു. ഈ ഗ്ലൂക്കോസിനെ ശരീരകോശങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയണമെങ്കില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമാണ്. കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജം നല്കുന്നതിനും ബാക്കി ഗ്ലുക്കോസ് ഗ്ലൈക്കൊജന്‍ ആക്കി മാറ്റി കോശങ്ങളിലും കരളിലും സൂക്ഷിക്കുന്നതിനും ഇന്‍സുലിന്‍ സഹായിക്കുന്നു.

ഇന്‍സുലിന്‍ ശരീരത്തില്‍ ഇല്ലാത്ത അവസ്ഥയെ ടൈപ്പ് 1 പ്രമേഹമെന്നും ഇന്‍സുലിന്‍ ഉണ്ടായിട്ടും ശരീരത്തിന് അത് ഉപയോഗിക്കുവാന്‍ കഴിയാത്ത അവസ്ഥയെ ടൈപ്പ് 2 പ്രമേഹമെന്നും തിരിച്ചിരിക്കുന്നു. ഈ അവസ്ഥകളില്‍ രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടുകയും അവ മൂത്രത്തില്‍ കൂടി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത് ജെസ്‌റ്റേഷണല്‍ ഡയബറ്റിസ് മെല്ലിറ്റസ് എന്നറിയപ്പെടുന്നു.

പ്രമേഹ ലക്ഷണങ്ങള്‍

അമിത ദാഹം, അമിതവിശപ്പ്, അമിത മൂത്രവിസര്‍ജനം ഇവ മൂന്നുമാണ് പ്രധാനപ്പെട്ട പ്രമേഹ ലക്ഷണങ്ങള്‍. ഇത് കൂടാതെ വരണ്ട ചര്‍മ്മം, ചൊറിച്ചില്‍, ശരീരം ക്ഷീണിക്കുക, ജനനേന്ദ്രിയത്തില്‍ തുടര്‍ച്ചയായ ഫംഗസ് അണുബാധ, ഉണങ്ങാന്‍ താമസിക്കുന്ന മുറിവുകള്‍ തുടങ്ങിയവയും നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുകളാണ്. കുറച്ചുകൂടി ഗുരുതരമായ അവസ്ഥയില്‍ വിരലുകളിലെ തരിപ്പ്, മോണവീക്കം, മങ്ങിയ കാഴ്ച, കണ്‍ തടങ്ങളിലും കാലുകളിലും നീര്, സ്പര്‍ശന ശേഷിക്കുറവ് തുടങ്ങിയവയും പ്രകടമാകും.

ഗ്ലൂക്കോസ് മാത്രമായി പരിശോധിക്കുവാന്‍ കഴിയാതിരുന്ന കാലത്ത് എല്ലാ ഷുഗറുകളും ഒരുമിച്ചു പരിശോധിക്കേണ്ട വിദ്യകളായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാല്‍, പല ഷുഗറുകളില്‍ ഒന്നായ ഗ്ലൂക്കോസ് മാത്രമായി പരിശോധിക്കുവാന്‍ ഇന്ന് ലാബുകളില്‍ സാധിക്കും. എങ്കിലും ഇന്നും പരിശോധനകളുടെ പേരിലെ ബ്ലഡ് ഷുഗര്‍ എന്ന പ്രയോഗം അങ്ങനെ തന്നെ നിലനില്ക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News