
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖരായ ചില ബി.ജെ.പി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളേജിന് അംഗീകാരം വാങ്ങിക്കൊടുക്കുന്നതിനും കൂടുതല്‍ എം.ബി.ബി.എസ് സീറ്റുകള്‍ തരപ്പെടുത്തിക്കൊടുക്കുന്നതിനും ബി.ജെ.പി നേതാക്കള്‍ക്ക് കോടികള്‍ നല്‍കി എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ഇത് സംബന്ധിച്ച് ബി.ജെ.പി തന്നെയാണ് ഉള്‍പ്പാര്‍ട്ടി അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാരാക്കിയിരിക്കുന്നത്. കേന്ദ്രത്തിലെ ഭരണത്തിന്റെ മറവില്‍ സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ നടത്തുന്ന വ്യാപകമായ അഴിമതിയാണ് ഇത് വഴി പുറത്ത് വരുന്നത്. മുന്‍പ് ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോള്‍ പമ്പുകള്‍ക്ക് സംഘടിപ്പിക്കുന്നതിന്റെ പേരില്‍ കോടികളുടെ അഴിമതി നടത്തിയിരുന്നു. ബി.ജെ.പിയുടെ യഥാര്‍ത്ഥ മുഖമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here