പ്രവര്‍ത്തനരഹിതമായ അമ്മതൊട്ടിലില്‍ ഉപേക്ഷിക്കപെട്ട നിലയില്‍ പെണ്‍കുഞ്ഞ്

ഇടുക്കി: 5 ദിവസം മാത്രം പ്രയമുള്ള പെണ്‍ കുഞ്ഞിനെയാണ് ചൊവ്വാഴ്ച്ച വൈകിട്ട് അമ്മ തൊട്ടിലില്‍ നിന്നും ലഭിച്ചത്. തെരുവു നായയുടെ ശല്യ മുള്ള പ്രദേശത്ത് നിന്നും ഈ കുഞ്ഞു മാലാഖയ്ക്ക് ഇത് പുനര്‍ജന്മ മാണ്. വര്‍ഷങ്ങളായി ഈ തൊട്ടിലില്‍ മാതൃ സംഗീത മില്ല. പ്രവര്‍ത്തനമില്ലാതെ കിടന്ന അമ്മ തൊട്ടിലില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ വഴി യാത്രികനാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ഉടുപ്പില്‍ 137 എന്ന് രേഖപെടുത്തിയിരുന്നു. ഇതില്‍ നിന്നുമാണ് കുട്ടിയുടെ പ്രായം കണക്ക് കൂട്ടിയത്. ഇടുക്കി മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാരുടെ പരിചരണത്തിലാണ് ഈ കുട്ടി. ശിശുക്ഷേമ സമിതിക്ക് അടുത്ത ദിവസം കുട്ടിയെ കൈ മാറും.

2009 ല്‍ ആണ് മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി PK ശ്രീമതി ഈ അമ്മ തൊട്ടില്‍ ഉദ്ഘാടനം ചെയ്തത്. ദേശീയ തലത്തില്‍ നിന്നും ശിശുക്ഷേമ സമിതിക്ക് നല്‍കിയിരുന്ന സഹായം നിര്‍ത്തിയതോടെ അമ്മ തൊട്ടിലിന്റെ സംരക്ഷണവും നിലച്ചു. അനാഥത്തത്തിലേക്ക് തള്ളപെടുന്ന കുരുന്നുകളുടെ ക്ഷേമത്തിന്റെ ആദ്യപടിയെന്നവണ്ണം അമ്മതൊട്ടിലുകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News