പാലക്കാട് 12 വയസുകാരി പീഡനത്തിനിരയായി; പോക്‌സോ നിയമപ്രകാരം 5 അറസ്റ്റില്‍

പാലക്കാട്: വാളയാര്‍ ചെള്ളി മടയിലുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഢനത്തിനിരയായത്. കഴിഞ്ഞ അവധിക്കാലത്ത് അമ്മ ജോലിക്ക് പോകുന്ന സമയത്ത് വിവിധ സമയങ്ങളില്‍ പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് അയല്‍വാസികളായ അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായത്.

സ്‌കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി പീഢന വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് ചെയ്ഡ് ലൈയന് നല്‍കി പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. പീഢനത്തിന് ഇരയായ കുട്ടിയെ വൈദ്യ പരിശോധനക്ക് ശേഷം മജിസ്‌ട്രേന് മുന്നില്‍ എത്തിച്ച് മൊഴി രേഖപ്പെടുത്തും. പോക്‌സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News