തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ സമരം ചെയ്ത നഴ്‌സുമാര്‍ക്കെതിരെ മാനേജ്‌മെന്റിന്റെ പ്രതികാര നടപടി

തൃശ്ശൂര്‍: വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരില്‍ നഴ്‌സുമാരെ പുറത്താക്കിയ തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ അഞ്ച് ദിവസമായി സമരം ശക്തമാണ്. പുറത്താക്കിയവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പങ്കെടുത്ത വനിതാ നഴ്‌സുമാര്‍ക്കെതിരെയാണ് ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികാര നടപടി ഉണ്ടായത്. സമരത്തില്‍ പങ്കെടുത്ത പന്ത്രണ്ട് വനിത നഴ്‌സുമാര്‍ പുറത്തുപോയി വന്നപ്പോള്‍ ഹോസ്റ്റല്‍ മുറികള്‍ അടച്ചുപൂട്ടുകയായിരുന്നു.

മാനേജ്‌മെന്റ് അനുമതി നല്‍കുന്നതു വരെ പെണ്‍കുട്ടികളെ ഉള്ളില്‍ കടത്തില്ല എന്ന നിലപാടിലായിരുന്നു ഹോസ്റ്റല്‍ വാര്‍ഡന്‍. സൗജന്യ താമസം നല്‍കാമെന്ന ഉറപ്പിന്‍മേല്‍ വിവിധ ജില്ലകളില്‍ നിന്ന് ജോലിക്കെത്തിയ നഴ്‌സുമാര്‍ക്ക് സ്വന്തം മുറിയില്‍ കയറാനാവാത്ത സാഹചര്യമാണുണ്ടായത്

തുടര്‍ന്ന് ഹോസ്റ്റല്‍ ഗേറ്റിനു മുന്നില്‍ യു.എന്‍.എയുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. സന്ധ്യകഴിഞ്ഞ് സമരം ശക്തമായതോടെ പോലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് വനിതാ നഴ്‌സുമാര്‍ക്ക് ഹോസ്റ്റലില്‍ കയറാനായത്. മാനേജ്‌മെന്റ് പ്രതികാര നടപടികള്‍ തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് യൂ.എന്‍.എ അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News