ലൊക്കേഷനില്‍ പൊട്ടിക്കരഞ്ഞ് മോഹന്‍ലാല്‍; വീഡിയോ വൈറലാകുന്നു

ലാല്‍ ജോസിന്റെ ‘വെളിപാടിന്റെ പുസ്തകം’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മലയാളത്തിന്റെ മഹാനടന്‍ പൊട്ടിക്കരഞ്ഞത്. സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ കട്ട് പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്നും കഥാപാത്രത്തില്‍ നിന്നും ലാലേട്ടന്‍ വിട്ടുമാറിയില്ല.
കട്ട് പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്നും വിട്ടുമാറാത്ത മോഹന്‍ലാലിന്റെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

സംവിധായകന്‍ കട്ട് പറഞ്ഞിട്ടും കഥആപാത്രത്തില്‍ നിന്നും വിട്ടുമാറാതെ പൊട്ടിക്കരയുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കയ്യില്‍ എടുത്ത് മോഹന്‍ലാല്‍ നടന്ന് വരുന്ന രംഗമാണ് വീഡിയോയില്‍ കാണുന്നത്. കുട്ടിയെ തന്റെ മടിയില്‍ വച്ച് മോഹന്‍ലാല്‍ ഉച്ചത്തില്‍ കരയുന്നു. സംവിധായകന്‍ കട്ട് പറഞ്ഞപ്പോള്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്ന എല്ലാവരും മോഹന്‍ലാലിന്റെ അഭിനയം കണ്ട് കൈയ്യടിച്ചു.
എന്നാല്‍ മോഹന്‍ലാലിന് തന്റെ കഥാപാത്രത്തില്‍ നിന്നും തിരികെ വരാന്‍ കഴിഞ്ഞില്ല. രംഗം ചിത്രീകരിച്ച് കഴിഞ്ഞശേഷവും സങ്കടം അടക്കാന്‍ കഴിയാതെ മോഹന്‍ലാല്‍ പൊട്ടിക്കരഞ്ഞു. ഇതുകണ്ട അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ അടുത്തെത്തി മോഹന്‍ലാലിനെ എഴുനേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു.

കാണാം വീഡിയോ;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News