കോളേജിലെ മാലിന്യ പ്രശ്‌നത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: കോളേജിലെ മാലിന്യ പ്രശ്‌നത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിയെ സസ്‌പെന്റ് ചെയ്തു. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അരുണ്‍കുമാറിനെയാണ് പ്രിന്‍സിപ്പല്‍ സസ്‌പെന്റ് ചെയ്തത്. വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ വിഷയം ചര്‍ച്ച ചെയ്യാമെന്ന് കോളേജ് മാനേജ്‌മെന്റ് അറിയിച്ചു.

കുടിവെള്ളത്തില്‍ മാലിന്യം കണ്ടതോടെയാണ് അരുണ്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. മാലിന്യത്തിന്റെ ചിത്രം സഹിതമായിരുന്നു പോസ്റ്റ്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ പോസ്റ്റ് ഷെയര്‍ ചെയ്തു. മണിക്കൂറുകള്‍ക്കകം പോസ്റ്റ് വൈറലായി. കോളേജിനെ അറിയിക്കാതെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് വിശദീകരണം പോലും ചോദിക്കാതെയുള്ള സസ്‌പെന്‍ഷന്‍.

സംഭവത്തെത്തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് പ്രിന്‍സിപ്പളിനെ ഉപരോധിച്ചു. അരുണിന്റെ സസ്പന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതിഷേധത്തെത്തുടര്‍ന്ന് പ്രശ്‌നം കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇക്കാര്യത്തില്‍ വിശദീകണം തേടിയെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News