ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

വയനാട്: വയനാട് ബാണാസുരസാഗര്‍ ഡാമില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് നെല്ലിപ്പൊയില്‍ കാട്ടിലിടത്ത് സച്ചിന്‍ ചന്ദ്രന്‍ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

കാണാതായ നാലുപേരില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ കണ്ടെടുത്തിരുന്നു. കോഴിക്കോട് കോടഞ്ചേരി സ്വദേശി മെല്‍വില്‍, പടിഞ്ഞാറത്തറ സ്വദേശി വില്‍സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ കാരണം നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്നും തുടരും.

ഞായറാഴ്ച രാത്രിയാണ് കുട്ടവഞ്ചിയില്‍ റിസര്‍വോയറിലിറങ്ങിയ ഏഴംഗ സംഘം അപകടത്തില്‍പ്പെട്ടത്. മൂന്നുപേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. വനം വകുപ്പും ഫയര്‍ഫോഴ്‌സും വയനാട് തുര്‍ക്കി ജീവന്‍രക്ഷാ സമിതിയും.

നാവികസേനയുടെ മുങ്ങല്‍ വിദഗ്ദരുമാണ് തിരച്ചില്‍ നടത്തുന്നത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സ്ഥലത്ത് ക്യാമ്പുചെയ്ത് തിരച്ചിലിന് നേതൃത്വം നല്‍കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News