ആധാര്‍ കേസ്; വാദം കേള്‍ക്കുന്നത് ഇന്നും തുടരും

ദില്ലി: ആധാര്‍ കേസില്‍ സുപ്രിം കോടതിയുടെ ഒന്‍പത് അംഗ ഭരണഘടന ബെഞ്ച് വാദം കേള്‍ക്കുന്നത് ഇന്നും തുടരും. സ്വകാര്യത മൗലിക അവകാശമാണോ എന്നതാണ് കോടതി പരിശോധിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ വാദമാണ് ഇന്ന് കേള്‍ക്കുന്നത്.

ഇന്നലെ ആധാറിനെതിരായ ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ സ്വകാര്യതയ്ക്കുള്ള അവകാശം സര്‍ക്കാറിന്റെ ഔദാര്യമല്ല ഭരണ ഘടന ഉറപ്പ് നല്‍കന്ന സവിശേഷ അവകാശമായ സ്വാതന്ത്ര്യത്തിന്റെ ഘടകമാണ് എന്ന വാദത്തിനാണ് ഊന്നല്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News