സ്‌കൂള്‍ കവാടത്തിലെ ആര്‍എസ്എസ് കൊടി നീക്കി

കരുനാഗപ്പള്ളി: തഴവ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കവാടത്തിന് മുന്നിലെ ആര്‍എസ്എസിന്റെ ഇരുവശവും സ്ഥാപിച്ചിരുന്ന ആര്‍എസ്എസിന്റെ കൊടി പൊലീസെത്തി നീക്കി.

വര്‍ഗീയധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കവാടത്തില്‍ കൊടി കെട്ടിയതെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

സ്‌കൂള്‍ കവാടത്തില്‍ കൊടി സ്ഥാപിച്ചതിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പിടിഎയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് കരുനാഗപ്പള്ളി എസ്‌ഐ വി ശിവകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി കൊടി നീക്കിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here