കാഷ്യു ഫാക്ടറി അടച്ചു പൂട്ടി; ദുരിതക്കയത്തില്‍ കശുവണ്ടിതൊഴിലാളി കുടുംബം; കൂടെ ജപ്തി ഭീഷണിയും

കൊല്ലം: ബാങ്കിന്റെ ജപ്തി ഭീഷണിയെ തുടര്‍ന്ന് കശുവണ്ടിതൊഴിലാളി കുടുംബം ആശങ്കയില്‍. വിജയലക്ഷമി കാഷ്യു ഫാക്ടറി അടച്ചു പൂട്ടിയതോടെ വീട്ടമ്മയുടെ വരുമാനമാര്‍ഗ്ഗം അടഞ്ഞത് 5 അംഗകുടുമ്പം ദുരിതത്തിലാക്കി. നാട്ടുകാരുടെ സഹായം കൊണ്ടാണ് അപകടത്തില്‍ കാല്‍ തകര്‍ന്ന ഗൃഹനാഥനും കുടുംബവും പട്ടിണി അകറ്റുന്നത്.

ഓട്ടൊ തൊഴിലാളിയായിരുന്ന നൗഷാദ് കഴിഞ്ഞ വര്‍ഷം ഓട്ടൊ ഓടിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയയിലായതോടെ വരുമാനം ഇല്ലാതായി. രവീന്ദ്രന്‍ നാഥന്‍ നായരുടെ ഉടമസ്ഥതയിലുള്ള വിജയലക്ഷമി കാഷ്യു ഫാക്ടറി അടച്ചു പൂട്ടിയതോടെ 19 വര്‍ഷമായി ജോലിചെയതു വന്ന നൗഷാദിന്റെ ഭാര്യ സീനത്തിന് തൊഴിലും കൂലിയും നഷ്ടപ്പെട്ടു.

രണ്ടു പേരുടെ അദ്ധ്വാനത്തില്‍ കിട്ടുന്ന തുച്ഛമായ വരുമാനം െകാണ്ടാണ് കൊല്ലം ജില്ലാ സഹകരണ ബാങ്കിലെ ഭവന വായ്പ തിരിച്ചടച്ചു വന്നത്. വരുമാനം ഇല്ലാതായതോടെ ബാങ്ക് വീട് ജപ്തിചെയ്തതായി കാട്ടി നോട്ടീസും ബോര്‍ഡും സ്ഥാപിച്ചു.

12 വയസ്സുള്ള മകള്‍ ആന്‍സി 5 വയസ്സുള്ള അന്‍സില്‍ സീനത്തിന്റെ വയോവൃദ്ധയായ അമ്മ ജമീല ഉള്‍പ്പെടുന്ന 5 അംഗകുടുമ്പം ഇപ്പോള്‍ അര്‍ദ്ധ പട്ടിണിയാലാണ് നൗഷാദിന്റെ സുഹൃത്തുക്കളും നാട്ടുകാരും നല്‍കുന്ന സഹായത്താലണ് ജീവിതം തള്ളി നീക്കുന്നത്. നൗഷാദിന് തുടര്‍ ചികിത്സയ്ക്കുപോലും പോകാന്‍ കഴിയാത്ത സ്ഥിതിയിലുമായി. കശുവണ്ടി ഫാക്ടറി അടച്ചിട്ടതോടെ ഇഎസ്‌ഐ ആനുകൂല്യവും നഷ്ടപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News