സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ മറ്റാരെക്കെയോ ഉണ്ടെന്ന് സംശയം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പൊലീസിന്റെ ആവശ്യപ്രകാരം കാലടി മജിസ്‌ട്രേറ്റ് കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്.

സുനിയെക്കുറിച്ച് തനിക്കറിയാവുന്ന സത്യങ്ങള്‍ കോടതിയില്‍ പറഞ്ഞെന്ന് ശോഭന മാധ്യമങ്ങളോട് പ്രതികരിച്ചു. സുനി പ്രതിയായ കേസുകളെ കുറിച്ചുള്ള വിവരങ്ങളും ശോഭന വെളിപ്പെടുത്തി. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ മറ്റാരെക്കെയോ ഉണ്ടെന്ന് സംശയമുണ്ടെന്നും ശോഭന കോടതിയില്‍ പറഞ്ഞു എന്നാണ് വിവരങ്ങള്‍.

നേരത്തേ, ശോഭനയുടെ അക്കൗണ്ടില്‍ 50000 രൂപ നിക്ഷേപിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, കേസിലെ ഗൂഢാലോചന കുറ്റത്തിന് ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. അതോടൊപ്പം അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലും ഹൈക്കോടതി വിധി പറയും. പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷയില്‍ അങ്കമാലി കോടതിയും ഇന്ന് വിധി പറയും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here