അങ്കണം സാംസ്‌കാരിക വേദി ചെയര്‍മാന്‍ ആര്‍ ഐ ഷംസുദ്ദീന്‍ അന്തരിച്ചു

തൃശ്ശൂര്‍: തൃശൂര്‍ അങ്കണം സാംസ്‌കാരിക വേദി ചെയര്‍മാന്‍ ആര്‍ ഐ ഷംസുദ്ദീന്‍ അന്തരിച്ചു. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. തൃശൂര്‍ കേന്ദ്രീകരിച്ച് സാഹിത്യകാരന്‍മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിലും പ്രശസ്ത എഴുത്തുകാരുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിലും വലിയ പങ്കാണ് ആര്‍ ഐ ഷംസുദ്ദീന്‍ വഹിച്ചത്.

കെഎസ്‌യുവിലൂടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി പൊതു ജീവിതം ആരംഭിച്ച ഷംസുദ്ദീന്‍ നാലര പതിറ്റാണ്ട് മുമ്പാണ് സജീവ രാഷ്ട്രീയം വിട്ട് അങ്കണം സാംസ്‌കാരിക വേദി രൂപീകരിച്ചത്. വടക്കാഞ്ചേരി ശ്രീവ്യാസ കോളേജ് മലയാളം വിഭാഗം മേധാവിയും സാഹിത്യകാരിയുമായ ഡോ പി സരസ്വതിയാണ് ഭാര്യ. മക്കള്‍ ഇല്ല.

മൃതദേഹം ഇന്ന് രാവിലെ ഒന്‍പതര മുതല്‍ പതിനൊന്ന് മണിവരെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വലപ്പാട്ടെ തറവാട്ടിലേക്ക് കൊണ്ടുപോകും. വൈകിട്ട് നാല് മണിക്കാണ് ഖബറടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here