മഞ്ജുവിനോട് വിദേശയാത്ര റദ്ദാക്കാന്‍ നിര്‍ദേശം

കൊച്ചി: ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യരോട് വിദേശയാത്രകള്‍ റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിര്‍ദേശം. ഷിക്കാഗോയിലും ന്യൂയോര്‍ക്കിലുമായി നിശ്ചയിച്ചിരുന്ന രണ്ട് അവാര്‍ഡ് പരിപാടികളാണ് റദ്ദാക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജുവിനെ സാക്ഷിയാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നിര്‍ദ്ദേശം.

അതേസമയം, മഞ്ജു യുഎസിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നടിയോട് അടുത്തവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാലിത് പൊലീസ് നിര്‍ദേശം അനുസരിച്ചല്ലെന്നും തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂള്‍ കാരണമാണെന്നും വക്താവ് വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് മഞ്ജുവില്‍ നിന്ന് മൊഴിയെടുത്തപ്പോള്‍ കുടുംബപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. കാവ്യാ മാധവനുമായി ദിലീപിനുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും നടിയോട് ദിലീപിന് പക തോന്നാനുള്ള കാരണവും മഞ്ജു വിശദീകരിച്ചിരുന്നു. കുടുംബവിഷയങ്ങളാണ് നടിയോട് ദിലീപിന് പക തോന്നാന്‍ കാരണമെന്ന് അന്വേഷണസംഘവും കണ്ടെത്തിയിരുന്നു.

അതേസമയം, മഞ്ജുവിനെ സാക്ഷിയാക്കുന്ന കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്.പി: എ.വി ജോര്‍ജ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News