അടുക്കളയിലേക്ക് ചില പൊടിക്കൈകള്‍

1 പാചകം ചെയ്യുമ്പോള്‍ വെള്ളം തിളക്കുന്നത് വരെ ഉപ്പ് ചേര്‍ക്കരുത്. ഉപ്പ് ചേര്‍ത്താല്‍ വെള്ളം                            തിളക്കാന്‍ താമസമുണ്ടാകും.

2 കൂണ്‍ വിഭവങ്ങള്‍ അലുമിനിയം പാത്രങ്ങളില്‍ പകം ചെയ്യരുത്. കൂണ്‍ കറുത്ത് പോകും.

3 കറിയില്‍ ഉപ്പ് കൂടിയാല്‍ കുറച്ച് തേങ്ങ തിരുമ്മിയതും ജീരകപൊടിയും ചേര്‍ത്തിളക്കുക.

4 വാഴക്കായ, കിഴങ്ങ്, ഉപ്പേരികള്‍ തുടങ്ങിയവ മൊരിഞ്ഞ് കിട്ടാന്‍ അവ വറുക്കുമ്പോള്‍ മുകളില്‍ ഉപ്പ് വെള്ളം തളിക്കുക.

5 ചെറു ചൂട്‌വെള്ളത്തില്‍ ഒരു മിനിട്ട് നേരം ഇട്ട് വച്ചാല്‍ ബദാമിന്റെ തൊലി പെട്ടെന്ന് കളയാനാവും

6 പച്ചക്കറികള്‍ പ്രഷര്‍ കുക്കറുകളില്‍ പാചകം ചെയ്താല്‍ പോഷകമൂല്യം നഷ്ടമാകില്ല. പാചകത്തിന് ആവശ്യത്തിന് വെള്ളം ഉപയോഗിക്കണം. പാചകം ചെയ്തതിനു ശേഷം ബാക്കിവരുന്ന ജലം സൂപ്പായി ഉപയോഗിക്കാവുന്നതാണ്.

7 ചീര, കാരറ്റ് ഇല, മുരിങ്ങയില തുടങ്ങിയവയില്‍ ധാരാളം ഇരുമ്പും വിറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്. ഇവ അധിക സമയം വേവിച്ചാല്‍ പോഷമൂല്യം നഷ്ടപ്പെടും.

8 അരി കൂടുതല്‍ പ്രാവശ്യം കഴുകിയാല്‍ വിറ്റാമിനുകളും ധാതുക്കളും നഷ്ടപ്പെടും. വിറ്റാമിന്‍ ബി ധാരാളം അടങ്ങിട്ടുള്ള ധാന്യങ്ങളിലെ തവിട് കളയാതെ ഉപയോഗിക്കാന്‍ ശ്രമിക്കണം.

9 കറി വെക്കുമ്പോള്‍ മഞ്ഞളിന്റെ അളവു കൂടിപ്പോയാല്‍ വൃത്തിയുള്ള ഒരു വെള്ളത്തുണിയില്‍ ചോറ് കിഴികെട്ടി കറിയിലിടുക. അധികമുള്ള മഞ്ഞള്‍ ഈ കിഴി വലിച്ചെടുത്തോളും.

10 കാബേജ് പാകം ചെയ്യുമ്പോള്‍ ദുര്‍ഗന്ധം ഇല്ലാതാവാന്‍ ഒരു ചെറിയ കഷ്ണം റൊട്ടി പൊടിച്ചു ചേര്‍ക്കുക. കുറച്ചു ചെറുനാരങ്ങ നീര് ചേര്‍ത്ത് കാബേജ് പാകം ചെയ്താലും ദുര്‍ഗന്ധം മാറ്റാന്‍ സാധിക്കും.

11 പച്ചമുളക് കേടാകാതിരിക്കാന്‍ അവയുടെ ഞെടുപ്പു നീക്കി കടലാസില്‍ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി ഫ്രിഡ്ജില്‍ വെക്കുക

12 ഒരു പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ കറിവേപ്പില ഞെട്ടുകളയാതെ വെച്ചാല്‍ ദിവസങ്ങളോളം വാടാതിരിക്കും.

13 അധികമുള്ള ഇഞ്ചിക്കഷ്ണങ്ങള്‍ കേടുവരാതിരിക്കാന്‍ മണ്ണിനടിയില്‍ കുഴിച്ചിടുക. മാസങ്ങളോളം പുതുമ നഷ്ടപ്പെടാതിരിക്കാനുള്ള വഴിയാണിത്.

14 പുളിവെള്ളത്തില്‍ കഴുകി കറിവെച്ചാല്‍ ചേന ചൊറിയുകയില്ല.

15 മിക്‌സിയുടെ ജാറിനുള്ളില്‍ അല്‍പം എണ്ണ പുരട്ടിയ ശേഷം മസാലയും മറ്റും അടിച്ചാല്‍ ബൗളിനുള്ളില്‍ മസാല പറ്റിപ്പിടിച്ചിരിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here