മാളത്തില്‍ ഒളിച്ച് ബിജെപി നേതാക്കള്‍; കോഴ വിവാദത്തില്‍ പ്രതികരണം ചോദിച്ചപ്പോള്‍ കുമ്മനത്തിന്റെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ വിഷയത്തില്‍ പ്രതികരിക്കാതെ നേതാക്കള്‍. പ്രതികരണം ചോദിച്ചപ്പോള്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം, അസുഖമാണ് അതുകൊണ്ട് പ്രതികരിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി നല്‍കിയത്. മറ്റു സംസ്ഥാന നേതാക്കളും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്തിനും ഏതിനും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന കെ സുരേന്ദ്രനെയും ഇപ്പോള്‍ കാണുന്നില്ല.

അതേസമയം, വിഷയത്തില്‍ ബിജെപി കേരള നേതൃത്വത്തോട് കേന്ദ്രനേതൃത്വം റിപ്പോര്‍ട്ട് തേടി. നേതാക്കള്‍ കോഴ വാങ്ങിയതായി ബിജെപി നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

കോഴ വിവാദം പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എംബി രാജേഷ് എംപിയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോഴ ഇടപാടിന് തെളിവുണ്ടെന്നും ദേശീയ തലത്തില്‍ നടന്ന അഴിമതിയാണ് നടന്നതെന്നും എംബി രാജേഷ് വ്യക്തമാക്കി. ഇതോടെ സംസ്ഥാന വിഷയം എന്ന നിലയില്‍ മാത്രം കണ്ടിരുന്ന മെഡിക്കല്‍ കോളേജ് അഴിമതി ദേശീയ രാഷ്ട്രീയത്തേയും പ്രകമ്പനം കൊളളിക്കുകയാണ്.

ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിന് 5.60 കോടി രൂപ നല്‍കിയെന്നാണ് സമിതി കണ്ടെത്തിയത്. മെഡിക്കല്‍ കോളജിന് കേന്ദ്രാനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വര്‍ക്കല എസ്.ആര്‍ കോളജ് ഉടമ ആര്‍. ഷാജിയില്‍നിന്ന് 5.60 കോടി രൂപയാണ് വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News