കര്‍ണാടകത്തിന്’സ്വന്തം പതാക’ ;പ്രതിഷേധം ശക്തമാകുന്നു; നടപടി ഭരണഘടനാവിരുദ്ധമല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബാംഗ്ലൂര്‍: സംസ്ഥാനത്തിന് സ്വന്തമായി ഒരു പതാക ഉണ്ടാകുക എന്നത് ഭരണഘടനാവിരുദ്ധമല്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല ഇങ്ങനെയൊരു നീക്കമെന്നും വിവാദങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടകയ്ക്ക് സ്വന്തമായി ഒരു പതാക രൂപകല്‍പ്പനചെയ്യാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ കഴിഞ്ഞ ചൊവ്വാഴ്ച നിയോഗിച്ചിരുന്നു .’സ്വന്തം പതാക’ സാധ്യമാക്കുന്നതിന് നിയമവശം പരിശോധിച്ച് റിപ്പോര്‍ട്ടു സമര്‍പ്പിക്കലാണ് സമിതിയുടെ പ്രധാന ലക്ഷ്യം. അത് സാധ്യമാണെങ്കില്‍ പതാകയുടെ മാതൃകയും സമിതി രൂപപ്പെടുത്തും. ഇതിനെതിരെ ശക്തമായ പ്രതിഷേധവും പ്രതികരണങ്ങളുമാണ് ഉയര്‍ന്ന് വന്നത്.

ചുവപ്പും മഞ്ഞയും കലര്‍ന്ന പതാക വര്‍ഷങ്ങളായി കര്‍ണാടക അനൗദ്യോഗികമായി ഉപയോഗിക്കുന്നുണ്ട്.അറുപതുകളില്‍ കന്നഡ ആക്ടിവിസ്റ്റ് മാ.രാമമൂര്‍ത്തി രൂപകല്‍പന ചെയ്ത ഈ പതാകയാണു നവംബര്‍ ഒന്നിനു കര്‍ണാടക ദിവസം സംസ്ഥാനത്ത് എല്ലായിടത്തും ഉയര്‍ത്തുന്നത്. 2012-ല്‍ ബി.ജെ.പി. സര്‍ക്കാരാണ് ‘സ്വന്തം പതാക’ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.

അന്ന് ഹൈക്കോടതി ഇത് സംബന്ധിച്ച് വിശദീകരണം തേടിയിരുന്നു. സ്വന്തം പതാക വേണമെന്നത് രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായതിനാല്‍ നീക്കവുമായി മുന്നോട്ടുപോകില്ലെന്ന് സര്‍ക്കാര്‍ വിശദീകരണവും നല്‍കി. പിന്നീട് ഇതില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടായിരുന്നില്ല . നിലവില്‍ പ്രത്യേക പദവിയുള്ള കശ്മീരിന് മാത്രമാണ് സ്വന്തമായി പതാകയുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News