ജഡ്ജി അമ്മാവന്റെ കാരുണ്യം തേടി ദിലീപിന്റെ സഹോദരന്‍

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറയാനിരിക്കേ സഹോദരന്‍ അനൂപ്, ജഡ്ജി അമ്മാവന്‍കോവിലിലെത്തി വഴിപാട് നടത്തി. പൊന്‍കുന്നം ചെറുവള്ളി ക്ഷേത്രത്തിലെ ഉപദേവന്‍മാരിലൊരാളാണ് ജഡ്ജി അമ്മാവന്‍.

കോടതി വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഇവിടെ എത്തി വഴിപാട് നടത്തിയാല്‍ കേസില്‍ വിജയം ഉറപ്പെന്നാണ് വിശ്വാസം. ഇന്നലെ രാത്രിയാണ് അനൂപ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം ക്ഷേത്രത്തിലെത്തി ജഡ്ജി അമ്മാവന് വഴിപാട് നടത്തിയത്.

അടവഴിപാടും കരിക്ക് അഭിഷേകവും നടത്തി രാത്രി തന്നെ അനൂപ് കൊച്ചിക്ക് മടങ്ങി. തിരുവിതാംകൂര്‍ സദര്‍ കോടതി ജഡ്ജിയായിരുന്ന തലവടി രാമവര്‍മ്മപുരത്ത് ഗോവിന്ദപിള്ളയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്നാണ് സങ്കല്‍പം. തന്റെ വിധിയിലെ പിഴവ് പിന്നീട് തിരിച്ചറിഞ്ഞ ഇദ്ദേഹം സ്വയം മരണം ഏറ്റുവാങ്ങി എന്നാണ് വിശ്വാസം. പിന്നീട് ബന്ധുക്കള്‍ ഇദ്ദേഹത്തിന്റെ ആത്മാവിനെ ചെറുവള്ളി ദേവീക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News