സിനിമകള്‍ പരാജയം; പക്ഷേ വരുമാനത്തില്‍ കുറവില്ല; ജനപ്രിയന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നു

അവസാനകാലത്തെ സിനിമകള്‍ അമ്പേ പരാജയപ്പെട്ടിട്ടും വരുമാനത്തില്‍ കുറവില്ലാതെ ദിലീപ്. ജനപ്രിയന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രഏജന്‍സികള്‍ തലനാരിഴകീറി പരിശോധിക്കുന്നു.ദിലീപിന്റെ അവസാനം ഇറങ്ങിയ 14 സിനിമകളില്‍ 9 എണ്ണവും പരാജയപ്പെട്ടിരുന്നു. പക്ഷേ ഈ പരാജയം ദിലീപിന്റെ സ്വത്ത് സമാഹരണത്തില്‍ കാര്യമായ കുറവൊന്നും വരുത്തിയിട്ടില്ല.

മള്‍ട്ടിപ്ലെക്സ് തിയേറ്ററുകള്‍ ഉള്‍പ്പെടെ വന്‍ ആസ്തികളാണ് ദിലീപ് സ്വന്തമാക്കിയിട്ടുള്ളത്. ഇതാണ് ആദായനികുതി വകുപ്പിന്റെ ഫോക്കസ്. ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി സിനിമകളുടെ കരാര്‍ രേഖകള്‍ അടക്കം ഏജന്‍സികള്‍ കരസ്ഥമാക്കി കഴിഞ്ഞു.

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളുടെ നിര്‍മ്മാണമെല്ലാം പണം വെളുപ്പിക്കുന്നതിനും ഹവാല ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണെന്നും ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

ദിലീപ് നടത്തിയതെന്ന് കരുതപ്പെടുന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഓരോന്നായി ഏറ്റെടുത്ത് പരിശോധിക്കാനൊരുങ്ങുകയാണ് ഏജന്‍സികള്‍. ഉന്നത കേന്ദ്രങ്ങളുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ഇടപെടല്‍ ആരംഭിച്ചിട്ടുള്ളത്.

ദിലീപിനെ  കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരുന്ന ആലുവ പൊലീസ് ക്ലബ്ബിലെത്തി പൊലീസ് രേഖകളും തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ താരതമ്യം ചെയ്തിരുന്നു.

ദിലീപ് നടത്തിയ ഭൂമിയിടപാടുകളില്‍ പലതിന്റെയും ക്രമക്കേടുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഏതെങ്കിലും കാരണവശാല്‍ ദിലീപ് കുറ്റവിമുക്തനായാലും അനധികൃത സ്വത്ത് സമ്പാദനവും ഭൂമികൈയ്റ്റങ്ങള്‍ക്കും ജനപ്രിയന്‍ കോടതികള്‍ കയറിയിറങ്ങേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News