ഷാജി കൈലാസിനെയും ആനിയേയും കുഴപ്പത്തിലാക്കിയ ഹോട്ടല്‍

ആനീസ് കിച്ചണ്‍ എന്ന പേരില്‍ തിരുവനന്തപുരത്ത് ആരംഭിച്ച ഒരു ഹോട്ടലാണ് ഷാജി കൈലാസിനേയുംഭാര്യ ആനിയേയും കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഭക്ഷണശാലയുടെ ഉടമതാനാണെന്ന് കരുതി പലരും തന്നെ വിളിക്കുന്നതായി ഷാജി കൈലാസ് പറഞ്ഞു. ഭാര്യയായ ആനി അമൃത ടിവിയില്‍ ആനീസ് കിച്ചണ്‍
എന്ന പേരില്‍ കുക്കറി ഷോ അവതരിപ്പിക്കുന്നുണ്ട്. ഇത് കണ്ട് തിരുവനന്തപുരത്ത് ആരംഭിച്ച ആനീസ് കിച്ചണ്‍ ഷാജി കൈലാസിന്റേതാണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് ആളുകള്‍. കോളുകള്‍ നിരവധി വന്നതോടെ വിശദീകരണവുമായി ഷാജി കൈലാസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്ര (ആനി) അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ പേരാണെങ്കിലും റസ്റ്റോറന്റും തങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല എന്ന് ഷാജി കൈലാസ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

‘ആനീസ് കിച്ചന്‍ എന്ന പേരില്‍ ഒരു റെസ്റ്റോറന്റ് തിരുവന്തപുരത്ത് തുടങ്ങിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്റെ ഭാര്യ അമൃത ടിവിയില്‍ അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റെസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകള്‍ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച് എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങള്‍ മുന്‍കൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കില്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here