ജംഗാ ജസൂസ് താരത്തിന്റ മരണം ആത്മഹത്യയെന്ന് പൊലീസ്; ദുരൂഹതയെന്ന് പിതാവ്

ഗുരുഗ്രാം:രണ്‍ബീര്‍ കപൂറിന്റെ ജംഗാ ജസൂസ് താരം അസാമി നടിയും ഗായികയുമായ ബിദിഷ ബെസ്ബറൂഹയുടെ മരണം ആത്മഹത്യയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള സുഷാമത് ലോക് റസിഡന്‍സ് മേഖലയിലെ വാടക വീട്ടില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

താന്‍ വിവാഹ മോചനത്തിന് തയ്യാറെടുക്കുകയാണെന്ന് ബിദിഷ വാട്സാപ്പില്‍ പിതാവിന് മെസേജ് അയച്ചിരുന്നു. മോചനത്തിന് കാരണം ഭര്‍ത്താവ് നിഷീതാണെന്നായിരുന്നു മെസേജില്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് നിഷീത് ജായെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിദിഷയുടെ മൊബൈല്‍ഫോണും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ച ശേഷമാണ് പൊലീസ് ആത്മഹത്യയെന്ന നിഗമനത്തിലെത്തിയത്.

ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. എന്നാല്‍ വിവാഹശേഷം നിജീഷിന് മറ്റൊരു പെണ്‍സുഹൃത്തുണ്ടെന്നാണ് നടി പറഞ്ഞത്. ഈ പ്രശ്‌നങ്ങളാണ് വിവാഹമോചനത്തിന്റെ വക്കിലെത്തിയത്. അസാം സ്വദേശിയായ ബിദിഷ നിരവധി സ്റ്റേജ് ഷോകളിലൂടെ പ്രശസ്ത അവതാരകയായി മാറുകയായിരുന്നു. രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച ജഗ്ഗാ ജസൂസ് എന്ന ഹിന്ദി ചിത്രത്തിലും ബിദിഷ അഭിനയിച്ചിരുന്നു.

തിങ്കളാഴ്ച ബിദിഷയുടെ പിതാവ് ഫോണില്‍ വിളിച്ചപ്പോള്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിതാവ് നല്‍കിയ മേല്‍വിലാസത്തില്‍ പൊലീസ് നടിയുടെ വാടക വീട്ടില്‍ എത്തിയെങ്കിലും വീടിന്റെ ഗേറ്റും വാതിലും പൂട്ടിയിരിക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് വീടിനകത്ത് കടന്നപ്പോഴാണ് നടി സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നടിയുടെ പിതാവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News