മെഡിക്കല്‍ കോഴ; കുമ്മനം രാജിക്ക്?

തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിഷയത്തിലെ ആരോപണങ്ങളില്‍ കുമ്മനം രാജശേഖരന്‍ രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നാളെ ചോരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കുമ്മനം നിലപാട് വ്യക്തമാക്കും. റിപ്പോര്‍ട്ട് ചോരാന്‍ കാരണം കുമ്മനം ആണെന്ന് ആരോപണങ്ങളെ തുടര്‍ന്നാണ് രാജി തീരുമാനം. വിവാദത്തില്‍ ആര്‍എസ്എസ് നേതൃത്വം കുമ്മനത്തെ അതൃപ്തി അറിയിച്ചതായും വിവരങ്ങളുണ്ട്.

അതേസമയം, വിഷയത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം തുടരുകയാണ്. പ്രശ്‌നം അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ഇരുസഭകളിലും ആവശ്യപ്പെട്ടു.

എംബി രാജേഷിന്റെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. കോഴ വിവാദത്തില്‍ പ്രധാനമന്ത്രി മറുപടി നല്‍കണമെന്നും കേരള എംപിമാര്‍ ആവശ്യപ്പെട്ടു. സ്പീക്കറുടെ മേശയ്ക്ക് ചുറ്റുംകൂടി നിന്ന് അംഗങ്ങള്‍ പ്രതിഷേധിച്ചതോടെ സഭ ബഹളത്തില്‍ മുങ്ങുകയായിരുന്നു.

വിവാദം ശക്തമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കോഴ വിവാദവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണെന്നു സിപിഎംജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. സഭ അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എംബി രാജേഷ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. കോഴ ഇടപാടിന് തെളിവുണ്ടെന്നും ദേശീയ തലത്തില്‍ നടന്ന അഴിമതിയാണ് നടന്നതെന്നും എംബി രാജേഷ് വ്യക്തമാക്കി. ഇതോടെ സംസ്ഥാന വിഷയം എന്ന നിലയില്‍ മാത്രം കണ്ടിരുന്ന മെഡിക്കല്‍ കോളേജ് അഴിമതി ദേശീയ രാഷ്ട്രീയത്തേയും പ്രകമ്പനം കൊളളിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News