
തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പല നേതാക്കള്‍ക്കും കൈക്കൂലി കിട്ടിയിട്ടുണ്ട് എന്നത് സത്യമാണ്. പണം കിട്ടാത്തവര്‍ ചാരപ്രവൃത്തി നടത്തിയാണ് ഈ വിവരം പുറത്താക്കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കേരളത്തിലെ ബിജെപി നേതൃത്വം അഴിച്ചുപണിയാന്‍ മോദിയും അമിത് ഷായും ഇടപെടണം. ബിജെപി നന്നാവണമെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ അടിമുടി ശുദ്ധീകരണം നടത്തിയേ മതിയാവൂയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ആരോപണത്തില്‍ വ്യക്തമായ മറുപടി നല്‍കാനുള്ള ബാധ്യത സംസ്ഥാന നേതൃത്വത്തിനുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വലിയ കളികളാണ് ബിജെപി സംസ്ഥാന ഘടകത്തില്‍ നടക്കുന്നത്. നേതാക്കളില്‍ ഓരോരുത്തരം പലയിടപാടുകളില്‍ കോഴ വാങ്ങിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here