ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ്; അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം രവിചന്ദ്ര അശ്വിന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ശ്രീലങ്കന്‍ സ്പിന്നര്‍ രംഗമ ഹെറാര്‍ത്താണ് അശ്വിനെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തിയത്. സിംബാവന്‍ പര്യടനത്തില്‍ ഹെറാര്‍ത്തിന്റെ മികച്ച പ്രടനമാണ് രണ്ടാംസ്ഥാനത്തേക്കെത്തിച്ചത്.

കഴിഞ്ഞ വിന്‍ഡീസ് പര്യടനത്തില്‍ അശ്വിന് തന്റെ ഫോം നിലനിര്‍ത്താന്‍ കഴിയാത്തതും തിരിച്ചടിയായി, 898 പൊയിന്റുകളോടെ ഇന്ത്യന്‍ താരം ജഡേജയാണ് ഒന്നാംസ്ഥാനത്തുള്ളത്. പുതിയ റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളില്‍ അശ്വിനും ജഡേജയ്ക്കും മാത്രമാണ് ആദ്യപത്തില്‍ ഇടം പിടിക്കാനായത്.

ഇരുപത്തിരണ്ടാം സ്ഥാനത്ത് ഉമേഷ് യാദവും, ഇരുപത്തിനാലാം സ്ഥാനത്ത് മുഹമ്മദ് ഷമിയും, ഇരുപത്തിയൊന്‍പതാം സ്ഥാനത്ത് ഇഷാന്ത് ശര്‍മ എന്നിവരാണ് ആദ്യ മുപ്പതിനകത്തുള്ള ഇന്ത്യന്‍ താരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News