കേന്ദ്രഭരണത്തിന്റെ തണലില്‍, കേരളത്തില്‍ ബിജെപി നേതാക്കളുടെ വന്‍ കൊള്ള; സിബിഐ അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കളുടെ കോഴ വിവാദം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഭരണത്തിന്റെ തണലില്‍ ബിജെപിയുടെ കേരളത്തിലെ നേതാക്കള്‍ വന്‍ കൊള്ളയാണ് നടത്തുന്നത്. കൊടുങ്ങല്ലൂരില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് വീട്ടില്‍ കള്ളനോട്ടടിക്കുന്നുവെന്ന് പൊലീസ് കണ്ടെത്തിയപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമായതാണ്. അതിന്റെ തുടര്‍ച്ചയാണ് മെഡിക്കല്‍ കോളേജിന് കോഴ വാങ്ങിയതും ഹവാല പണമിടപാടും എന്ന് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരം കോഴ നടക്കുന്നതെന്ന് സംശയമുണ്ട്. മെഡിക്കല്‍ കോളേജ് കോഴ സംബന്ധിച്ച് 2016ല്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് വിവരം ലഭിച്ചിരുന്നതാണ്. അദ്ദേഹം ഇത്രയും കാലം അത് മറച്ചുവച്ചു. സ്വതന്ത്ര ഏജന്‍സി അന്വേഷിക്കേണ്ട തരത്തില്‍ ഗൗരവവുള്ള കേസാണിതെന്നും അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here