ബിജെപി നേതാക്കള്‍ക്ക് കോഴ നല്‍കിയ ഷാജി ആര്? കോടികള്‍ കോഴ നല്‍കാന്‍ പണം എവിടെ നിന്ന് ?

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പദവിക്ക് വേണ്ടി ബിജെപി നേതാവിന് കോടികള്‍ കോഴ നല്‍കിയ എസ്ആര്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷാജി പ്രമുഖ വ്യവസായിയാണ്. മെഡിക്കല്‍ കോളേജിന് പുറമെ നഴ്‌സിംഗ് കോളേജുകളും പെട്രോള്‍പമ്പുകളും ഉള്‍പ്പടെ നിരവധി സ്ഥാപനങ്ങളാണ് വര്‍ക്കല അകത്തുമുറി സ്വദേശി ഷാജിക്കുള്ളത്.

കോടീശ്വരനായ ഷാജി, അച്ഛന്‍ എസ് രാഗവന്റെ പേരിലുള്ള തീയറ്റര്‍ അടച്ച് പൂട്ടി 2002ലാണ് പിതാവിന്റെ പേരില്‍ എസ്ആര്‍ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ ട്രസ്റ്റിന് രൂപം നല്‍കിയത്. കോടികള്‍ മുതല്‍ മുടക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനേക്കാള്‍ വലിയ ആശുപത്രിയാണ് വര്‍ക്കല വെണ്ണിക്കോട് അകത്ത് മുറിയില്‍ എസ്ആര്‍ മെഡിക്കല്‍ കോളേജ് ആന്റ് റിസര്‍ച്ച് സെന്റര്‍ എന്ന പേരില്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ ആശുപത്രിക്ക് മെഡിക്കല്‍ കോളേജ് പദവി നേടിയെടുക്കാനാണ് ബിജെപി നേതാവിന് അഞ്ച് കോടി അറുപത് ലക്ഷം രൂപ കോഴ നല്‍കിയിരിക്കുന്നത്.

എന്നാല്‍ മെഡിക്കല്‍ കോളേജ് പദവി നേടിയെടുക്കാം എന്ന് പറഞ്ഞ് ഷാജിയെ ബിജെപി നേതാവ് വിനോദ് സമീപിക്കുകയായിരുന്നു എന്നാണ് സൂചന. ബിസിനസുകാരനായ ഷാജിക്ക് ബിഡിജെഎസ് നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. അതുമാത്രമല്ല എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ബന്ധുകൂടിയാണ് ഷാജി.

കേരളത്തില്‍ തന്നെ കോടിക്കണക്കിന് രൂപയുടെ ഭൂമി ഇടപാടുകളും ഇയാള്‍ക്കുണ്ട്. വിവിധയിടങ്ങളില്‍ ഫ്‌ളാറ്റുകളും വീടുകളുമുള്ള ഷാജി തിരുവനന്തപുരം പട്ടമംമരപ്പാലത്താണ് താമസിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News