ആരോപണങ്ങള്‍ നിഷേധിച്ച് എം.ടി രമേശ്; ഏത് അന്വേഷണത്തിനും തയ്യാര്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. ഏത് അന്വേഷണം നടന്നാലും തന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളേജ് പോയിട്ട് നഴ്‌സറി സ്‌കൂള്‍ പോലും വാങ്ങി നല്‍കാന്‍ കഴിയാത്തയാളാണ് താന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആരോപണം ഉന്നയിച്ച മെഡിക്കല്‍ കോളേജ് ഉടമയെ അറിയില്ല. കോളേജ് ഉടമയില്‍ നിന്ന് പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നും രമേശ് പറഞ്ഞു.

അതേസമയം, സംസ്ഥാന ഘടകത്തിനെതിരെ യാതൊരുവിധ അഴിമതി ആരോപണവും ഇല്ലെന്ന് വി.മുരളീധരൻ പറഞ്ഞു. നേതാക്കൾ ആരെങ്കിലും അഴിമതി നടത്തിയാൽ അവർ പാർട്ടിയിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നേതാക്കൾക്കെതിരെ റിപ്പോർട്ടുണ്ടെങ്കിൽ അതേക്കുറിച്ച് പറയേണ്ടത് സംസ്ഥാന പ്രസിഡന്റാണ്. താൻ കേരളത്തിന് പുറത്തായിരുന്നതിനാൽ റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here