ചാണക്യന്‍ വെള്ളാപ്പള്ളി നടേശനോ? ബിജെപിക്കെതിരെ വീണു കിട്ടിയ ആയുധം കൃത്യസമയത്ത് പ്രയോഗിച്ചത് ഇങ്ങനെ

ബിജെപി മെഡിക്കല്‍ കോഴ അഴിമതി പുറത്തു കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് പോകുന്നത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ്. വെള്ളാപ്പള്ളിയുടെ ഇടപെടലാണ് കോഴയുടെ വിശദാംശങ്ങള്‍ പുറത്തു വരാന്‍ കാരണം. ബിഡിജെഎസും തുഷാര്‍ വെള്ളാപ്പള്ളിക്കും അര്‍ഹിക്കുന്ന ഏതൊരു സ്ഥാനമാനങ്ങളും ബിജെപിയില്‍ നിന്ന് ലഭിക്കാത്തതിലെ പണി കൊടുത്തതാണ് കോഴ വിവാദത്തിലെ കമ്മീഷന്‍ അന്വേഷണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മെഡിക്കല്‍ കോഴ വിവാദം പുറത്തു കൊണ്ടുവന്നതിനു പിന്നിലെ വെള്ളാപ്പള്ളി നടേശന്റെ പ്രവര്‍ത്തനം ഇങ്ങനെ:

1. വെള്ളാപ്പള്ളി നടേശന്റെ സഹോദരിയുടെ മകളുടെ ഭര്‍ത്താവാണ് ബിജെപി നേതാക്കള്‍ക്ക് 5 കോടി രൂപ കൊടുത്ത എസ്ആര്‍ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ ആര്‍.ഷാജി

2. ഷാജിയോട് മെഡിക്കല്‍ സീറ്റിനായി പണം നല്‍കാനും കാര്യം നടക്കുമെന്നും ഷാജിക്ക് വെള്ളാപ്പള്ളി നടേശന്‍ ഉറപ്പു നല്‍കുന്നു.

3. പണം നല്‍കിയിട്ടും കാര്യങ്ങള്‍ ശരിയായില്ല എന്ന വിവരവും 10 കോടി രൂപ കൂടി ചോദിച്ച കാര്യവും ഷാജി വെള്ളാപ്പള്ളി നടേശനോട് പറയുന്നു.

4. തല്‍ക്കാലം വിഷയം ഞാന്‍ നേതാക്കളോട് സംസാരിക്കാമെന്നത് വെള്ളാപ്പള്ളി ഷാജിയോട് പറയുന്നു.

5. മെഡിക്കല്‍ സീറ്റിന്റെ കാര്യം കാലതാമസം വരുമെന്നും ഓക്കെ ആക്കാന്‍ ഇപ്പോള്‍ ആവില്ലെന്നും ബിജെപി നേതാവും ഇടനിലക്കാരനായ ആര്‍.എസ്. വിനോദ്, ദില്ലിയിലുള്ള സതീഷ് നായര്‍ എന്നിവര്‍ അറിയിച്ചു.

6. ബിജെപിക്ക് എതിരെ പ്രയോഗിക്കാനായി വീണു കിട്ടിയ ആയുധം വെള്ളാപ്പള്ളി നടേശന്‍ കൃത്യസമയത്ത് പ്രയോഗിക്കുന്നു.

7. ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തി വര്‍ഷം മൂന്നായിട്ടും ബിജെപിക്ക് ഒപ്പം നിന്ന എസ്എന്‍ഡിപി നേതൃത്വം നല്‍കുന്ന ബിഡിജെഎസ്സിനോ അമരക്കാരന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കോ ബിജെപി ഏതൊരു സ്ഥാനമാനങ്ങളും നല്‍കിയിട്ടില്ല. ഇതില്‍ വെള്ളാപ്പള്ളി നടേശന്‍ കടുത്ത അസംതൃപ്തനാണ്. ഇത് പലപ്പോഴും ബിജെപി സംസ്ഥാന നേതാക്കളോട് വെള്ളപ്പളളി നടേശന്‍ പറഞ്ഞിട്ടുമുണ്ട്.

8. ഒന്നും ലഭിക്കാത്തതിലെ നിരാശ, ബിജെപിയുടെ ഫണത്തില്‍ തന്നെ അടിക്കുന്നതിന് വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചു.

9. ഷാജിയെ കൊണ്ട് ബിജെപിക്ക് പരാതി കൊടുപ്പിക്കുന്നു. വെളളാപ്പളളി തന്നെ വിഷയം കുമ്മനം രാജശേഖരന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നു. അന്വേഷണവും ആവശ്യപ്പെട്ടു.

10. കുമ്മനം പരാതി ഗൗരവമായി എടുത്തില്ല.

11. തുടര്‍ന്ന് വെള്ളാപ്പള്ളി നടേശന്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷായുടെ ശ്രദ്ധയില്‍ കോഴ അഴിമതി വിഷയം ഉന്നയിച്ചു. കൂടാതെ ബിഡിജെഎസിന്റെ ഇടപെടലും അമിത്ഷായുടെ മുന്നിലെത്തി. അങ്ങനെ അമിത് ഷായാണ് കുമ്മനത്തോട് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.

12. അന്വേഷണത്തിനായി രണ്ടംഗ കമ്മീഷനെ നിയോഗിക്കുന്നു. ഷാജി കമ്മീഷന്റെ മുന്നില്‍ പരാതി പറയുന്നു.

ഇത്തരത്തില്‍ ഉള്ള വെള്ളാപ്പള്ളി നടേശന്റെ ഇടപെടലിലൂടെയാണ് കോടികളുടെ കോഴ അഴിമതി മറനീക്കി പുറത്തുവന്നത്. വെള്ളാപ്പള്ളി തന്റെ ഇടപെടല്‍ നിഷേധിച്ചിട്ടുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News