
ദിലീപിനെതിരെ ലോകായുക്ത നോട്ടീസ്. ചാലക്കുടി ഡി സിനിമാസ് നിര്‍മ്മാണത്തിന് രേഖകളില്‍ ക്രിത്രിമം കാണിച്ച് സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന പരാതിയിലാണ് നടപടി. കേസ് ഈ മാസം 28 ന് പരിഗണിക്കും.
വില്ലേജ് രേഖകളില്‍ ക്രിത്രിമം നടത്തി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് പരാതിയിലാണ് ദിലീപ് ഉള്‍പ്പടെ പതിമൂന്ന് പേര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചത്.
2005 വരെ നികുതി അടക്കാതിരുന്ന ഭൂമിയിലെ രേഖകളില്‍ തിരുത്തല്‍ വരുത്തി വ്യാജരേഖ ഹാജരാക്കി നഗരസഭയില്‍ നിന്നും നിര്‍മ്മാണാനുമതി വാങ്ങിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വക ഭൂമിയും പുറമ്പോക്കിലെ തോടും ഉള്‍പ്പടെ കയ്യേറിയാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ ടിഎന്‍ മുകുന്ദന്റെ പരാതിയിലാണ് നടപടി.
ദിലീപ്,സ്ഥലത്തിന്റെ മുന്‍ ഉടമകളായ തീയറ്റര്‍ഉടമ ജോര്‍ജ്ജ് ,സജി പോള്‍ ,ബിജു ഫിലിപ്പ്, അഗസ്റ്റിന്‍ ,മുന്‍ തൃശ്ശൂര്‍ ജില്ലാ കലക്ടര്‍ എംഎസ് ജയ, ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേക ദൂതന്‍ വഴി ലോകായുക്ത നോട്ടീസ് നല്‍കും. ഈ മാസം 28 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് അഡ്വ സുരേഷ് ബാബു പറഞ്ഞു.
അതിനിടെ ദിലീപ്,മുന്‍ ജില്ലാ കലക്ടര്‍ എംഎസ് ജയ എന്നിവര്‍ക്കെതിരെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചു. ഇതു സംബന്ധിച്ച കേസ് നാളെ കോടതി പരിഗണിക്കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here