ആറുവയസുകാരിയെ പീഡിപ്പിച്ച 57 വയസുകാരന് അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയും

മലപ്പുറം: ആറുവയസുകാരിയെ പീഡിപ്പിച്ച 57 വയസുകാരന് അഞ്ചുവര്‍ഷം കഠിന തടവും 5000 രൂപ പിഴയും. മഞ്ചേരി പോസ്‌കോ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷിച്ചത്. വയനാട് അമ്പലവയല്‍ സ്വദേശി വടുവഞ്ചാല്‍ മുഹമ്മദിനെയാണ് ജഡ്ജി കെപി സുധീര്‍ ശിക്ഷിച്ചത്.

പിഴയടയ്ക്കാത്ത പക്ഷം ഒരുമാസം അധിക തടവ് അനുഭവിക്കണം. 2016 മാര്‍ച്ച് 31നാണ് പ്രതി താമസിച്ചിരുന്ന പുത്തനത്താണി വൈറ്റ് ഹോം കോര്‍ട്ടേസില്‍വെച്ച് ആറുവയസ്സുകാരിയെ പീഡിപ്പിച്ചത്.

സര്‍ക്കാരിന്റെ വിക്റ്റിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് 50,000 രൂപ കുട്ടിയ്ക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here