ബിജെപിയുടെ അഴിമതിക്കഥകളിലേക്ക് വിരല്‍ ചൂണ്ടി ആര്‍എസ് വിനോദ്; പാര്‍ട്ടിക്കുള്ളില്‍ അഴിമതി നടത്തുന്ന നിരവധി നേതാക്കള്‍; ഇപ്പോള്‍ നടക്കുന്നത് പട്ടിയെ പേപ്പട്ടിയാക്കുന്ന നടപടി

തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ അഴിമതിക്കഥകളിലേക്ക് വിരല്‍ ചൂണ്ടി ആരോപണ വിധേയന്‍ ആര്‍എസ് വിനോദ് രംഗത്ത്. ഇപ്പോള്‍ നടക്കുന്നത് പട്ടിയെ പേപ്പട്ടിയാക്കുന്ന നടപടികളെന്നും തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ ഏതന്വേഷണം നേരിടാനും താന്‍ തയ്യാറെന്നും വിനോദ് വ്യക്തമാക്കി.

നിലവില്‍ ഉയരുന്ന ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നും പാര്‍ട്ടിക്കുള്ളില്‍ വലിയ അഴിമതി നടത്തുന്ന നിരവധി നേതാക്കളുണ്ടെന്നും വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. പട്ടിയെ പേപ്പട്ടിയാക്കുന്ന വിദ്യയാണ് ഇപ്പോള്‍ നടക്കുന്നത്. പാര്‍ട്ടിയെ ചതിച്ചവരാണ് റിപ്പോര്‍ട്ട് ചോര്‍ത്തലിന്റെ പിന്നില്‍. സത്യാവസ്ഥ പുറത്തു വരുന്നതിനായി ഏത് അന്വേഷണം നേരിടാനും തയ്യാറെന്നും വിനോദ് വ്യക്തമാക്കി.

സംസ്ഥാന ബിജെപിയിലെ വലിയ അഴിമതിക്കഥകളിലെക്കാണ് മെഡിക്കല്‍ കോളേജ് അഴിമതി ആരോപണം നീങ്ങുന്നത്. വരുംദിനങ്ങളില്‍ നേതാക്കള്‍ക്കിടയിലെ പടലപിണക്കങ്ങള്‍ വലിയ അഴിമതി കഥകള്‍ പുറത്തു വരാന്‍ ഇടയാക്കുമെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News