അഞ്ചത്താണിയില്‍ ജനജീവിതം ദുസ്സഹമാക്കി അരിമില്ലില്‍ നിന്നും മാലിന്യം; പ്രതിഷേധം ശക്തം

പാലക്കാട്: പാലക്കാട് അഞ്ചത്താണിയില്‍ അരിമില്ലില്‍ നിന്നും മാലിന്യം തള്ളുന്നത് മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. മലിനജലവും മാലിന്യങ്ങളും തള്ളുന്നത് മൂലം തൊട്ടടുത്ത് കൃഷിപോലും സാധ്യമല്ലാത്ത അവസ്ഥയാണ്. കുടിവെള്ള ശ്രോതസ്സുകളും മലിനമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

അഞ്ചത്താണിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മില്ലില്‍ നിന്നുള്ള മലിനീകരണം മൂലം തൊട്ടടുത്തുള്ള മുപ്പതോളം കുടുംബങ്ങളുടെ ജീവിതമാണ് ദുരിതത്തിലായിരിക്കുന്നത്. മില്ലില്‍ നിന്നുള്ള കരിനിറഞ്ഞ മാലിന്യങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ മില്ലിന് പിന്നില്‍ തുറസ്സായ സ്ഥലത്ത് കൂട്ടിയിടുകയാണ് പതിവ്. മലിന ജലം സംസ്‌ക്കരിക്കാതെ തൊട്ടടുത്തുള്ള നെല്‍വയലിലേക്ക് ഒ!ഴുക്കി വിടുന്നത് മൂലം കൃഷി നശിക്കുകയാണ്. തൊട്ടടുത്ത കുടിവെള്ള ശ്രോതസ്സുകളും ഉപയോഗിക്കാന്‍ ക!ഴിയാത്ത തരത്തില്‍ മലിനമായിരിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്പ് അരി ഗോഡൗണായി ആരംഭിച്ച് സ്ഥാപനം പിന്നീട് മില്ലായി മാറ്റുകായായിരുന്നു. മലിനീകരണ നിയന്ത്രണബോര്‍ഡും പഞ്ചായത്ത് അധികൃതരും സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ മില്ല് നിയമം ലംഘിച്ചാണ്പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് മാലിന്യം നീക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും മാലിന്യക്കൂമ്പാരത്തിന് മുകളില്‍ മണ്ണിട്ട് മൂടി താത്ക്കാലിക പരിഹാരം കാണാനുള്ള ശ്രമമാണ് നടത്തുന്നത്.

മാലിന്യ പ്രശ്‌നം പരിഹരിക്കുമെന്ന് മില്ലധികൃതര്‍ പറയുന്നുണ്ടെങ്കിലും പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News