ഗൂഢാലോചന തള്ളാതെ എം.ടി രമേശ്; വിഭാഗീയത മറ നീക്കി പുറത്ത്; റിപ്പോര്‍ട്ട് ആരെങ്കിലും ബോധപൂര്‍വ്വം പുറത്തു വിട്ടതാണോ എന്ന ചോദ്യത്തിന് ഉത്തരം മൗനം

കൊച്ചി: മെഡിക്കല്‍ കോഴയില്‍ ബിജെപിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗൂഢാലോചന തള്ളാതെ എം.ടി രമേശ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു തനിക്കെതിരെ നടന്നത് ഗൂഢാലോചന ആണെന്ന സൂചന രമേശ് നല്‍കിയത്.

ഏതന്വേഷണത്തേയും സ്വാഗതം ചെയ്ത രമേശ് താങ്കള്‍ക്കെതിരെ ആരെങ്കിലും ബോധപൂര്‍വ്വം ആരോപണം പുറത്തു വിട്ടതാണോ എന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി. ഗൂഢാലോചനയല്ല എന്ന പറയാന്‍ കഴിയുമോ എന്ന് മാധ്യമങ്ങള്‍ എടുത്തു ചോദിച്ചിട്ടും രമേശ് പ്രതികരിച്ചില്ല.

ബിജെപിക്കുള്ളിലെ ഗ്രൂപ്പ് തര്‍ക്കം തന്നെയാണ് ഇതിന് പിന്നിലെന്ന ഉറച്ച വിശ്വാസത്തിലാണ് രമേശ്. നാളെ നടക്കുന്ന പാര്‍ട്ടി യോഗത്തില്‍ ശക്തമായി ഇക്കാര്യം ഉന്നയിക്കാനാണ് തീരുമാനം. പാര്‍ട്ടിയില്‍ അടുത്ത സംസ്ഥാന പ്രസിഡന്റാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന രമേശിനെതിരെ വി. മുരളീധരന്‍ പക്ഷം നടത്തുന്ന നീക്കമാണിതെന്നും ഇവര്‍ ആരോപിക്കുന്നു.

പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി റിപ്പോര്‍ട്ട് പുറത്താക്കിയതും ഗൂഢാലോചന തന്നെയാണെന്നാണ് ആരോപണം. താന്‍ പണം വാങ്ങിയതായി ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രമേശ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

രമേശിന്റെ പ്രതികരണത്തിലൂടെ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തന്നെയാണ് മറ നീക്കി പുറത്തു വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News