ശബരിമല വിമാനത്താവള പദ്ധതി: നിലപാട് വ്യക്തമാക്കി ബിലീവേഴ്‌സ് ചര്‍ച്ച്

പത്തനംതിട്ട: ശബരിമല വിമാനത്താവള പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി ബിലീവേഴ്‌സ് ചര്‍ച്ച്
രംഗത്ത്. ചെറുവള്ളി എസ്റ്റേറ്റില്‍ സഭയുടെ ഉടമസ്ഥാവകാശം അംഗീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടികളെ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നാണ് നിലപാട്.

സ്പഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് കോടതിയും, നിയമ സെക്രട്ടറിയും തള്ളിയതാണെന്നും അതിനാല്‍ തന്നെ സൗജന്യമായി ഭൂമി സര്‍ക്കാരിന് വിട്ടുകൊടുക്കേണ്ടതില്ലെന്നുമാണ് ചര്‍ച്ച്
നേത്യത്വം തീരുമാനിച്ചത്.

ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി ചെറുവള്ളി എസ്റ്റേറ്റിന് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ആ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. ഹരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശമുണ്ടായിരുന്ന 2263 ഏക്കര്‍ ഭൂമി ബിഷപ്പ് കെ.പി യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ബിലീവിയേഴ്സ് സഭയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍.

ഈ സഹചര്യത്തിലാണ് വിഷയത്തില സഭ നേത്യത്വം അവരുടെ നിലപാടുമായ് രംഗത്തെത്തിയത്. വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ സഭയുടെ ഉടമസ്ഥാവകാശം അംഗീകരിക്കുന്ന നടപടികള്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്ന് ചര്‍ച്ച് വക്താവ് ഫാദര്‍ സിജോ പന്തപ്പള്ളിയില്‍ പറഞ്ഞു. പദ്ധതിയ്ക്ക് തുടക്കം മുതല്‍ അനുകൂല സമീപനമാണ് ചര്‍ച്ച് സ്വീകരിച്ചതെന്നും അദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News