കങ്കണ റണാവത്തിന് വെട്ടേറ്റു; മുഖത്ത് 15 സ്റ്റിച്ചുകള്‍

ഷൂട്ടിംഗിനിടെ ബോളിവുഡ് താരം കങ്കണ റണാവത്തിന് വെട്ടേറ്റു. പുതിയ ചിത്രമായ മണികര്‍ണിക: ക്വീന്‍ ഓഫ് ജാന്‍സി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയാണ് സംഭവം.

ഝാന്‍സി റാണിയുടെ വേഷത്തിലാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്. ഒരു സംഘര്‍ഷരംഗത്തിന്റെ ഷൂട്ടിംഗിനിടയാണ് നടിയുടെ മുഖത്ത് വെട്ടേറ്റത്. സഹതാരം നിഹാര്‍ പാണ്ഡ്യയുമായി കങ്കണ വാള്‍പ്പയറ്റ് നടത്തുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. പുരികത്തിന് നടുക്കായി വാള്‍ കൊണ്ട് മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ ആശുപത്രിയില്‍ എത്തിച്ചു. തലയില്‍ 15 സ്റ്റിച്ചുകളുണ്ടെന്നും വളരെ ആഴത്തിലുള്ള മുറിവാണ് തലയിലുള്ളതെന്നും ഡോക്ടര്‍ പറയുന്നു.

ഝാന്‍സി റാണിയെപ്പോലൊരു യോദ്ധാവിന്റെ വേഷം ചെയ്യുമ്പോള്‍ ഇങ്ങനെയൊരു അടയാളം നല്ലതാണെന്നാണ് സംഭവത്തെക്കുറിച്ച് കങ്കണയുടെ പ്രതികരണം. ഒരു യോദ്ധാവിന്റെ മുറിവ് തന്റെ മുഖത്തിനും കിട്ടിയല്ലോയെന്നാണ് കങ്കണയുടെ മറുപടി.

ഡ്യൂപ്പിനെ ഉപയോഗിച്ച് രംഗം ചിത്രീകരിക്കാമെന്ന് ആദ്യം സംവിധായകന്‍ പറഞ്ഞിരുന്നെങ്കിലും കങ്കണ നിരസിക്കുകയായിരുന്നു. നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയ ശേഷമാണ് സീന്‍ ചെയ്തതെന്ന് നിര്‍മാതാവ് കമല്‍ ജെയ്ന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News