പ്രവാസികളെ കാത്ത് കുവൈറ്റില്‍ സന്തോഷ വാര്‍ത്ത; ഗാര്‍ഹിക തൊഴിലാളികളാകാന്‍ ഇനി ബുദ്ധിമുട്ടുണ്ടാകില്ല

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റീക്രൂട്ടുമെന്റ് ഗവര്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള അല്‍ ദുറ കമ്പനി വഴി സെപ്റ്റംബര്‍ മാസം മുതല്‍ നടത്തുവാന്‍ തീരുമാനിച്ചു. ഇതോടെ വ്യക്തികള്‍ക്ക് നേരിട്ട് ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍ചെയ്യുന്നത്തിനു വിരാമമാകും. അല്‍ ദുര കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുവൈറ്റിലുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ മുതല്‍ ഗവണ്‍മെന്റ് നിയന്ത്രണത്തിലുള്ള അല്‍ ദുര റിക്രൂട്ട്‌മെന്റ് കമ്പനിയായിരിക്കും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്‌മെന്റ് നടത്തുക. ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം, അലവന്‍സ്, സാമ്പത്തിക സഹായം എന്നിവയുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനയുണ്ടാകുമെന്നാണ് ഗവണ്‍മെന്റ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഇതോടെ കുവൈറ്റിലുള്ള ഇപ്പോഴുള്ള ഏഴു ലക്ഷത്തില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഒരു ദശലക്ഷമായി വര്‍ദ്ധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News