ലോധ കമ്മിറ്റി നിരീക്ഷണത്തിനിടയിലും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ അഴിമതി; സര്‍ക്കാര്‍ പാനലും അഴിമതിയുടെ നിഴലില്‍

ദില്ലി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം സുതാര്യമാക്കാനാണ് സുപ്രീംകോടതി കൗണ്‍സില്‍ നിയന്ത്രണം ലോധ കമ്മിറ്റിയെ ഏല്‍പിച്ചത്.എന്നാല്‍ ലോധ കമ്മിറ്റിയുടെ നിരീക്ഷണത്തിനിടയിലും എംസിഐ പല മെഡിക്കല്‍ കോളേജുകള്‍ക്കും അനധികൃതമായി അനുമതി നല്‍കി.ഒടുവില്‍ ലോധ കമ്മിറ്റിയെ ഒഴിവാക്കിയ സുപ്രീംകോടതി ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പാനലിനെയാണ് നിരീക്ഷിക്കണം ഏല്‍പിച്ചിരിക്കുന്നത്.ഇതിനിടയില്‍ ഉയര്‍ന്നു വന്ന കോഴ ആരോപണം സര്‍ക്കാര്‍ പാനലിനെയും അഴിമതി നിഴലില്‍ ആക്കുകയാണ്.

അനര്‍ഹരായ പല മാനേജേമെന്റുകള്‍ക്കും മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് എംസിഐയെ അഴിമതി മുക്തമാക്കാനാണ് സുപ്രീംകോടതി ലോധകമ്മിറ്റിയെ നിരീക്ഷണം ഏല്‍പിക്കുന്നത്. 92ാം പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധ,മുന്‍ സിഎജി വിനോദ് റായ്,പ്രശസ്ഥ കരള്‍ രോഗ വിദഗ്ദ്ധന്‍ എസ്‌കെ സരിന്‍ എന്നിവരായിരുന്നു മൂന്നംഗ കമ്മിറ്റി അംഗങ്ങള്‍.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മുഴുവന്‍ തീരുമാനങ്ങള്‍ പരിശോധിക്കാനും മാറ്റം വരുത്താനും ലോധ കമ്മിറ്റിക്ക് അനുമതി നല്‍കി.മെഡിക്കല്‍ വിദ്യാഭ്യസത്തിന്റെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി എംസിഐയില്‍ ശുദ്ധികലശം നടത്തുന്നുവെന്നാണ് 165പേജുള്ള ഉത്തരവില്‍ ജസ്റ്റിസ് അനില്‍ ആര്‍ ദവെ അധിക്ഷ്യനായ ഭരണഘടനാ ബെഞ്ച് അന്ന് വ്യക്തമാക്കിയത്.201617 കാലയളവില്‍ ലോധ കമ്മിറ്റിയുടെ അനുമതിയോടെ എംസിഐ അംഗീകരിച്ച 218 കോളേജുകളില്‍ 129കോളേജുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങളില്‍ ഇല്ലെന്ന് പിന്നീട് പല റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.

എംസിഐയുടെ പ്രവര്‍ത്തനം വിലയിരുത്തിയ ഫ്ര.രാംഗോപാല്‍ യാദവ് അധ്യക്ഷനായ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനും മെച്ചപ്പെടുത്തനാന്‍ പത്തിന് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.എന്നാല്‍ ഈ നിര്‍ദേശങ്ങളില്‍ പ്രവര്‍ത്തനം തുടരവേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് നിയന്ത്രണം ലോധ കമ്മിറ്റിയില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്രകാരം സുപ്രീംകോടതി ഒഴിവാക്കി.പകരം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച അഞ്ച് ഡോക്ടര്‍മാരുടെ പാനലാണ് ഇപ്പോള്‍ എംസിഐയുടെ തീരുമാനങ്ങള്‍ നിരീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News