ശസ്ത്രക്രിയ ടേബിളില്‍ ഗിറ്റാര്‍ വായിച്ച് രോഗി; വീഡിയോ വൈറല്‍

ബംഗലൂരു: തലച്ചോര്‍ തുരന്ന് ശസ്ത്രക്രിയക്ക് വിധേയനാകുമ്പോള്‍ ഗിറ്റാര്‍ വായിക്കുന്ന രോഗിയുടെ വീഡിയോ അത്ഭുതമാകുന്നു. ബാംഗ്ലൂരിലെ ആശുപത്രിയിലാണ് ഡിസ്റ്റോണിയ (എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗം) രോഗാവസ്ഥയിലായിരുന്ന യുവാവാണ് ഗിറ്റാര്‍ വായിച്ച് ഏവരേയും അമ്പരപ്പിച്ചത്.

രോഗത്തെ തുടര്‍ന്ന് മുന്‍പ് ഗിറ്റാര്‍ വായിക്കുമ്പോള്‍ ഇടതു കൈയിലെ മൂന്ന് വിരലുകള്‍ ചലിക്കാത്ത അവസ്ഥയിലായിരുന്നു. കൈവിരലുകള്‍ ചലിപ്പിക്കുമ്പോള്‍ തലച്ചോറിലെ ഏതു ഭാഗത്താണു പ്രശ്‌നമെന്നു മനസ്സിലാക്കുന്നതിനാണു ശസ്ത്രക്രിയ ടെബിളില്‍ ഡോക്ടര്‍മാര്‍ രോഗിയെ ഗിറ്റാര്‍ വായിപ്പിച്ചത്. തലച്ചോറിലെ പ്രശ്‌നമുള്ള ഞരമ്പുകള്‍ കരിയിച്ചുകളഞ്ഞുള്ള ചികിത്സയാണ് രോഗിക്ക് നടത്തിയത്.
ഗിറ്റാര്‍ വായിക്കുമ്പോളാണ് യുവാവിന് ആദ്യമായി ഈ പ്രശ്‌നം ഉണ്ടായത്. അതിനാല്‍ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അതിന്റെ ഫലം അപ്പപ്പോള്‍ ഡോക്ടര്‍മാര്‍ക്ക് അറിയാന്‍ വേണ്ടിയാണ് ഈ പരീക്ഷണം നടത്തിയതെന്ന് യുണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടിഷ് കൊളംബിയയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് സി.സി. സഞ്ജീവ് വ്യക്തമാക്കി.

ശസ്ത്രക്രിയയ്ക്കു മുന്‍പായി പ്രത്യേകമായി നിര്‍മിച്ച ഫ്രെയിം നാല് സ്‌ക്രൂവിന്റെ സഹായത്തോടെ രോഗിയുടെ തലയില്‍ ഘടിപ്പിച്ചു.ഇതുവഴി എംആര്‍ഐ സ്‌കാന്‍ നടത്തിയാണ് ശാസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്കുശേഷം മൂന്നാം ദിവസം പൂര്‍ണസൗഖ്യത്തോടെ രോഗി ആശുപത്രി വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel