കൊച്ചി: രണ്ടു ദിവസം മുന്‍പ് റിലീസ് ചെയ്ത അദൃശ്യനടന്‍, അഥവാ Invisible Actor, എന്ന ഹൃസ്വചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നു. അവിനാശ് ചന്ദ്രന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ഇന്‍വിസിബിള്‍ ആക്ടര്‍. സിനിമയ്ക്കുള്ളിലെ അണിയറ കഥകളെ അനാവരണം ചെയ്യുന്ന ചിത്രം നടന്മാരില്‍ പരക്കെ കാണപ്പെടുന്ന മനോഭാവത്തിന്റെ പൊളിച്ചെഴുത്താണ്. കുറച്ചു കൊമേഴ്‌സ്യല്‍ ചിത്രങ്ങള്‍ എടുത്തു വിജയിച്ച ഒരു നടന്റെ സിനിമാ ലൊക്കേഷനിലെ കുറച്ചു നിമിഷങ്ങളാണ് ഇതിന്റെ ഉള്ളടക്കം.
എല്ലാ കലാകാരന്‍മാരും പ്രത്യേകിച്ച് അഭിനയമോഹികളായ എല്ലാവരും കണ്ടിരിക്കേണ്ടതാണ് എന്ന സന്ദേശമാണ് ഈ ചിത്രം മുന്നോട്ട് വെക്കുന്നത്. ഒരു അഭിനേതാവും അയാള്‍ അവതരിപ്പിക്കുന്ന കഥാപാത്രവും തമ്മിലുള്ള സംവാദമാണ് ഈ ചിത്രത്തില്‍ ചര്‍ച്ചചെയ്യുന്നത്.
ബാരിജോണ്‍ ആക്ടിങ്ങ് സ്റ്റുഡിയോ, ഡല്‍ഹി യില്‍നിന്ന് അഭിനയവും, ന്യൂയോര്‍ക്ക് ഫിലിം അക്കാദമി, മുംബൈ, യില്‍നിന്ന് ഫിലിംമേക്കിങ്ങും പഠിച്ചിറങ്ങിയ തൃശൂര്‍സ്വദേശി അവിനാശ് ചന്ദ്രനാണ് എഴുത്തും സംവിധാനവും. പ്രശസ്ത സംഗീത സംവിധായകന്‍ ബിജിബാല്‍ സംഗീതവിഭാഗവും പട്ടണം റഷീദ് ചമയവും കൈകാര്യം ചെയ്തിരിക്കുന്നു.
Get real time update about this post categories directly on your device, subscribe now.