ബുദ്ധിയുണ്ടോ? വിമാന ടിക്കറ്റുകൊണ്ട് ഒരു വര്‍ഷം മുഴുവന്‍ തിന്നാം

ഓസിനു കിട്ടിയാല്‍ ആസിഡ് വരെ അകത്താക്കുന്നവര്‍ എന്ന് ചിലരെ പരിഹസിക്കാറുണ്ട്. എന്നാല്‍ അവരുടെയൊക്കെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് വോണ്‍ വെംഗ് എന്ന ചൈനക്കാരന്‍. ഒറ്റ വിമാനടിക്കറ്റു കൊണ്ട് ഒരു വര്‍ഷം മുഴുവന്‍ എയര്‍പോര്‍ട്ടിലെ ഭക്ഷണം കഴിച്ചാണ് ആശാന്‍ ഓസന്‍മാരുടെ രാജാവായത്.

ബുദ്ധിയുണ്ടെങ്കില്‍ ബ്രിട്ടണിലെ വിമാനജീവനക്കാരെ ഒരു വര്‍ഷം തുടര്‍ച്ചയായി എല്ലാ ദിവസവും പറ്റിക്കാമെന്ന് ആശാന്‍ തെളിയിച്ചു. ഇനി എങ്ങനെയാണ് ആശാന്‍ തന്റെ ഓസിനു തിന്നല്‍ ഐഡിയ നടപ്പാക്കിയതെന്നു പറയാം.

ഒരു ദിവസം വോണ്‍ വെംഗ് ഒരു ഫസ്റ്റ്ക്ലാസ്സ് ക്ലാസ്സ് യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത്. ഇത്തരം യാത്രക്കാര്‍ക്ക് എയര്‍പോര്‍ട്ടിലെ ഫസ്റ്റ് ക്ലാസ്സ് വിഐപി ലോഞ്ചില്‍ സ്വാദൂറുന്ന ഭക്ഷണം കിട്ടും. ആശാന്‍ ഈ സൗജന്യഭക്ഷണം അകത്താക്കി. വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടു മുന്‍പ് തന്റെ യാത്ര പിറ്റേന്നത്തേയ്ക്ക് മാറ്റി ഷെഡ്യൂല്‍ ചെയ്ത് ആശാന്‍ വീടില്‍ പോയി. പിറ്റേന്നും ആശാന്‍ എയര്‍പോര്‍ട്ടിലെത്തി ഈ അഭ്യാസം തുടര്‍ന്നു. ഇങ്ങനെ ഒരു വര്‍ഷം തുടര്‍ച്ചയായി ഇയാള്‍ എയര്‍പോര്‍ട്ടിലെ സൗജന്യം ഭക്ഷണം മൂക്കുമുട്ടെ തിന്നുവരികയായിരുന്നു.

ഒടുവില്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ കയ്യോടെ പിടിച്ചപ്പോഴാണ് സംഗതി പുറത്തറിഞ്ഞത്. എന്നാല്‍ ഇത്തരം കള്ളത്തരം തടയാനാവില്ലെന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here