
ലണ്ടന്‍: ആരാധകരുടെ പ്രിയ താരമായ കെവിന്‍ പീറ്റേഴ്‌സണ്‍ വെടിക്കെട്ടു ബാറ്റിങ്ങുമായാണ് തിരിച്ച് വരവ് ആഘോഷമാക്കിയത്. നാറ്റ് വെസ്റ്റ് ട്വെന്റി 20 ബ്ലാസ്റ്റിലായിരുന്നു മുന്‍ ഇംഗ്ലീഷ് സൂപ്പര്‍താരത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്. സറേയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ കെ പി 32 പന്തില്‍ 52 റണ്‍സ് നേടി ടീമിന് മിന്നും ജയം സമ്മാനിച്ചു.
ആറുസിക്‌സുകളടങ്ങുന്നതായിരുന്നു പീറ്റേസ്സണിന്റെ ഇന്നിംഗ്‌സ്. സറേയ്ക്ക് വേണ്ടി രണ്ട് വര്‍ഷത്തിന് ശേഷമാണ് 37 കാരനായ പീറ്റേഴ്‌സണ്‍പാഡുകെട്ടിയത്. കെ പിയുടെ മികവില്‍ സറേ 150 റണ്‍സ് നേടിയപ്പോള്‍ എസെക്‌സിന്റെ പോരാട്ടം 140 റണ്‍സില്‍ ഒതുങ്ങി.
ഇംഗ്ലണ്ടിന്റെ മികച്ച ബാറ്റ്‌സ്മാനായ ജെയ്‌സണ്‍ റോയി 17 റണ്‍സിന് പുറത്താവുകയും ആരോണ്‍ ഫിഞ്ചും സങ്കക്കാരയും നിറം മങ്ങിയപ്പോഴാണ് തന്റെ ഒറ്റയാള്‍ പ്രകടനത്തിലൂടെ പീറ്റേഴ്‌സണ്‍ സറേയെ കരകയറ്റിയത്. ബാറ്റിംഗിനിടെ പരിക്കേറ്റ പീറ്റേഴ്‌സണിന് ഫീല്‍ഡിംഗിനിറങ്ങാന്‍ സാധിച്ചിരുന്നില്ല.
‘ഇന്നിംഗ്‌സ് ഞാന്‍ നന്നായി ആസ്വദിച്ചു, ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാന്‍ കാത്തിരുന്നത്’ മത്സരശേഷം പീറ്റേഴ്‌സണിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here