ഈ ‘ചക്കകുരു’വിന് 3000 ലേറെ രൂപ

പഞ്ഞകാലത്ത് പത്തായത്തില്‍ നിന്നെടുത്ത് തോട് കളഞ്ഞ് വേവിച്ചെടുക്കുന്ന ചക്കകുരുവില്ലേ. അതുപോലിരിക്കുന്ന ഒരു പരിപ്പാണ് ബ്രസീല്‍ നട്ട്. ചുരണ്ടിയ, അങ്ങിങ്ങ് തവിട് നിറത്തിലുള്ള ചക്കകുരുവെന്നേ ഇവനെ കണ്ടാല്‍ പറയൂ.

കാഴ്ചയിലെ ഈ സാമ്യം ഒഴിവാക്കിയാല്‍ ബ്രസീല്‍ നട്ടിന് ചക്കകുരുവുമായി ഒരു ബന്ധവുമില്ല.രുചിയിലും ഗുണത്തിലും ഇവന്‍ അത്യുന്നതന്‍, പക്ഷെ വില കേട്ടാല്‍ ഞെട്ടുമെന്നേയുള്ളൂ. സൗത്ത് അമേരിക്കയില്‍ വിപുലമായി കൃഷി ചെയ്യപ്പെടുന്ന ഒരിനം മരത്തില്‍ നിന്നാണ് ബ്രസീല്‍ നട്ട്. സെലെനിയം ധാരാളമായി അടങ്ങിയ ബ്രസീല്‍ നട്ടിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.

ബ്രസീല്‍ നട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.തേങ്ങ പോലെ കട്ടിയുള്ള തോടിനുള്ളില്‍ ത്രികോണാകൃതിയില്‍ നിരവധി പരിപ്പ് ഉണ്ടാകും.ഉള്ളിലെ തോടിന് പുറത്തേതിനേക്കാള്‍ കട്ടി കുറവാണ്.

ഈ കായ്ക്കായി മരത്തെ ശല്യപ്പെടുത്തേണ്ട.മൂപ്പെത്തിയ കായകള്‍ താനെ പൊഴിഞ്ഞ് വീഴും.നാരുകള്‍, പ്രോട്ടീന്‍ നിരവധി വൈറ്റമിന്‍ എന്നിവയുടെ സമ്പന്ന കലവറയാണ് ബ്രസീല്‍നട്ട്. തിയാമിന്‍, മഗ്‌നീനീഷ്യം,സെലേനിയം,ഫോസ്ഫറസ്, സിങ്ക്,മാഗനീസ്, വിറ്റാമിന്‍ ഇ, ഒമേഗാ 6 ഫാറ്റി ആസിഡുകള്‍ എന്നിവ ഇവയില്‍ ചിലത് മാത്രം.ബോഡി ബില്‍ഡേഴ്‌സ് തുടങ്ങി കുട്ടികള്‍ക്കും

ഗര്‍ഭിണികള്‍ക്കും വരെ നല്ലതാണ് ബ്രസീല്‍ നട്ട്. ക്യാന്‍സറിനെ പ്രതിരോധിക്കാനും ക്യാന്‍സര്‍ രോഗികള്‍ക്കും വളരെ നല്ലതാണ് ബ്രസീല്‍നട്ട്.ഇതില്‍ നിന്ന് എണ്ണയും എടുക്കാറുണ്ട്. വില അധികമായതിനാല്‍ 100 ഗ്രാം വെച്ച് വാങ്ങി ഉപയോഗിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News