മുംബൈ: മഹാരാഷ്ട്രയില്‍ രണ്ട് ദിവസം മുമ്പ് നടന്ന കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ധുലെ നഗരത്തിലെ ഒരു കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെ റഫീഖുദിന്‍ എന്ന യുവാവിനെയാണ് ഒരു സംഘം പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തിയത്. 11 അംഗ സംഘമാണ് കൊല നടത്തിയത്.
കടക്ക് പുറത്തേക്ക് വലിച്ചിട്ട് അക്രമികള്‍ യുവാവിനെ വെട്ടി നുറുക്കുകയായിരുന്നു. മുപ്പതോളം മുറിവുകളാണ് റഫീഖുദിന്റെ ശരീരത്തിലുണ്ടായിരുന്നത്. കൊല നടത്തിയതിന് പിന്നാലെ കൊലയാളി സംഘം ബൈക്കില്‍ രക്ഷപെടുന്നതും സിസി ടിവിയില്‍ വ്യക്തമാണ്. സംഭവത്തില്‍ ഇതുവരെയും ആരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.
കൊല്ലപ്പെട്ട റഫീഖുദിന്‍ സ്ഥലത്തെ പ്രധാനപ്പെട്ട ഗുണ്ടകളില്‍ ഒരാളാണെന്നാണ് പൊലീസ് പറയുന്നത്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Get real time update about this post categories directly on your device, subscribe now.