ഫ്രഞ്ച് ഫ്രൈസ് വില്ലനോ

മലയാളിയുടെ ഭക്ഷണശീലത്തില്‍ നിന്ന് ഒഴിച്ചുകൂടാനാകാത്തതായിക്കഴിഞ്ഞു, ഫ്രഞ്ച് ഫ്രൈസ് എന്ന രുചി വീരന്‍. ആരോഗ്യത്തിന് ദോഷകരമാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്, നമ്മളില്‍പ്പലരും , ഫ്രഞ്ച് ഫ്രൈസിന് പിന്നാലെ ഓടുന്നതും.

എന്നാല്‍, ഫ്രഞ്ച് ഫ്രൈസ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ഉരുളക്കിഴങ്ങ് വറുത്തത് നയിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നത്തിലേക്കും മരണത്തിലേക്കും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

വറുത്ത ഉരുളക്കിഴങ്ങ് ആഴ്ചയില്‍ രണ്ട് തവണ കഴിക്കുന്നവരില്‍ മരണമെത്തുന്നതിന്റെ വേഗത കൂടുമെന്നാണ് പഠനത്തിലുള്ളത്. ഏഴുവര്‍ഷക്കാലയളവില്‍ 45നും 79നും മധ്യേ പ്രായമുള്ള 4400 പേരിലാണ് ഉരുളക്കിഴങ്ങിന്റെ പഠന വിധേയമാക്കിയത്.

പഠനകാല ഘട്ടത്തിന്റെ അവസാനം എത്തിയപ്പോഴേക്കും 236പേര്‍ മരണമടഞ്ഞു. അതേസമയം ഉരുളക്കിഴങ്ങ് കഴിക്കുന്നത് കൊണ്ട് ഒരാളുടെ മരണസാധ്യത കൂടുന്നില്ലെന്നും പഠനത്തില്‍ പ്രത്യേകം പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News