‘സംസ്‌കാരം എന്താണെന്ന് എനിക്കറിയാം’; നഗ്ന വീഡിയോയില്‍ സഞ്ജനയുടെ മറുപടി

തന്റെതെന്ന പേരില്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന നഗ്‌നദൃശ്യങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ടാണ് സഞ്ജന ഗല്‍റാണി രംഗത്തെത്തിയത്. ആ വീഡിയോ തന്റേതല്ലെന്നും പ്രചരിക്കുന്ന രംഗം കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും സഞ്ജന പറഞ്ഞു. ആ രംഗം ചിത്രീകരിച്ചപ്പോള്‍ താന്‍ സ്‌കിന്‍ സ്യൂട്ട് ധരിച്ചിരുന്നു.

ആരും സദാചാരത്തെ കുറിച്ച് തന്നെ പഠിപ്പിക്കേണ്ടെന്നും സഞ്ജന സദാചാരവാദികള്‍ക്കെതിരെ ആഞ്ഞടിച്ചു. ‘സംസ്‌കാരം എന്താണെന്ന് എനിക്കറിയാം. അതിന് നിരക്കാത്ത രീതിയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. ബോള്‍ഡ് ആയി അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ് താന്‍. ഇനിയും അതു തന്നെ തുടരം.’ സഞ്ജന പറഞ്ഞു. തന്റെ പേര് പറഞ്ഞ് ആ വീഡിയോ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ പേരില്‍ തന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും സഞ്ജന പറഞ്ഞു.

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കന്നഡ ചിത്രം ദണ്ഡുപാളയ ടുവിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്ത ഈ രംഗങ്ങളാണ് പുറത്തുവന്നത്. കര്‍ണാടകയിലെ കുപ്രസിദ്ധമായ ദണ്ഡുപാളയ അധോലോകസംഘത്തിന്റെ കഥ പറയുന്ന ചിത്രമാണ് ദണ്ഡുപാളയ ടു.

അതേസമയം, ഒരാഴ്ച്ച മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രചാരണത്തിന് വേണ്ടി അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്ന് ആരോപണമുണ്ട്. മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നിക്കി ഗല്‍റാണിയുടെ സഹോദരിയാണ് സഞ്ജന ഗല്‍റാണി. മോഹന്‍ലാല്‍ ചിത്രം കാസനോവയില്‍ സഞ്ജന ഗല്‍റാണി അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News